മലപ്പുറത്തിനെതിരെ വിദ്വേഷ  പ്രചരണം നടത്തിയ മേനക ഗാന്ധിക്കെതിരേ ശക്തമായ വിമർശനം
ന്യൂഡൽഹി: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് പടക്കമൊളിപ്പിച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ ബന്ധപ്പെടുത്തി വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്ര മന്ത്രി മേനക ഗാന്ധിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നു.

മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ മലപ്പുറം കുപ്രസിദ്ധമാണെന്നും നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നുവെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് മേനക ഗാന്ധിക്കെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു എന്നായിരുന്നു നടിയും ആക്ടിവിസ്റ്റുമായ പാർവതി തിരുവോത്ത് പറഞ്ഞത്.

അതേസമയം മേനക ഗാന്ധിയുടെ മണ്ഡലമായ സുൽത്താൻപൂരിനെ മലപ്പുറവുമായി താരതമ്യം ചെയ്തും വിമർശനം ഉയരുന്നുണ്ട്. 2018ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കൊലപാതക കേസുകള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ 55 എണ്ണവും മലപ്പുറത്ത് 18ഉം എണ്ണമാണ്.

വാഹന അപകട മരണങ്ങളിൽ സുല്‍ത്താന്‍പൂര്‍ ജില്ലയിൽ 206 ഉം ഹിറ്റ് ആന്‍ഡ് റണ്‍ ആണ്. അതായത് അപകടം സംഭവിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു മുങ്ങി എന്നർത്ഥം. മലപ്പുറത്ത് ആകെ നടന്ന 313 വാഹന അപകട മരണങ്ങളില്‍ എട്ടെണ്ണം മാത്രമാണ് ഹിറ്റ് ആന്‍ഡ് റണ്‍. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ സുൽത്താൻ പൂരിൽ 292 ആണെങ്കിൽ മലപ്പുറത്തത് അത് വെറും 24 മാത്രമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ പുറത്ത് വിട്ടു കൊണ്ടാണ് വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter