പൗരത്വഭേദഗതി സമരക്കാർക്കെതിരെ രാജ്യദ്രോഹക്കേസ്: പി കെ കുഞ്ഞാലിക്കുട്ടി എംപി അമിത്ഷാക്ക് കത്തയച്ചു
ന്യൂ​ഡ​ല്‍​ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികളെ കൊറോണ ഡൗൺലോഡ് മറവിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്‌ലിം ലീഗ് എംപിയും മുൻ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​ക്ക് കത്തയച്ചു. ഡൽഹി പൊ​ലീ​സ് നി​ര​പ​രാ​ധി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ള്ള​ക്കേ​സു​ക​ളി​ല്‍ കു​ടു​ക്കി അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി കത്തിൽ ആവശ്യപ്പെട്ടു.

ഡ​ല്‍ഹി ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​യ സ​ഫൂ​റ സ​ര്‍ഗാ​ര്‍, മീ​രാ​ന്‍ ഹൈ​ദ​ര്‍, പൂർവ്വ വിദ്യാർത്ഥി അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് ശി​ഫാ​ഉ​ര്‍ റ​ഹ്​​മാ​ന്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​രെ ലോ​ക്ഡൗ​ണി​നി​ട​യി​ലും ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല സ​ര്‍ക്കാ​റു​ക​ളും വി​ചാ​ര​ണ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡ​ല്‍ഹി പൊ​ലീ​സ് വി​ദ്യാ​ര്‍​ഥി​കളെ വ്യാപകമായി അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter