കടലിൽ കുടുങ്ങിയ റോഹിങ്ക്യകളിൽ ചിലർ ബംഗ്ലാദേശിലേക്ക് കടന്നതായി റിപ്പോർട്ട്
ധാക്ക: കൊറോണ വൈറസ് പടർന്ന് പിടിച്ചത് മൂലം എല്ലാ രാജ്യങ്ങളും അതിർത്തി കൊട്ടിയടച്ചതിനെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ കുടുങ്ങിയ 500 റോഹിങ്ക്യൻ അഭയാർത്ഥികളിൽ 40 അംഗ സംഘം ബംഗ്ലാദേശിൽ എത്തിയതായി റിപ്പോർട്ട്.

അഭയാർത്ഥികൾ എത്തിയത് നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് ഇവരിൽ 29 പേരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർ രക്ഷപ്പെട്ടെന്ന് ബംഗ്ലാദേശ് അധികൃതർ അറിയിച്ചു. പിടികൂടിയവരെ ചികിത്സയടക്കമുള്ള സൗകര്യങ്ങൾ നൽകി പ്രത്യേക സ്ഥലത്ത് താമസിപ്പിച്ചിരിക്കുകയാണ്.

നേരത്തെ ഇവരെ സ്വീകരിക്കുകയില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മ്യാൻമറിലെ പൗരന്മാരായ ഇവരെ സംരക്ഷിക്കേണ്ടത് ആ രാജ്യത്തിന്റെ കടമയാണെന്നും അതിനാൽ തങ്ങൾക്ക് അതിൽ ഉത്തരവാദിത്വം ഒന്നും ഇല്ലെന്നുമായിരുന്നു ബംഗ്ലാദേശ് പറഞ്ഞിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter