ഓരോ വര്‍ഷവും യുദ്ധങ്ങള്‍ കൊന്നൊടുക്കുന്നത് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയെന്ന് റിപ്പോര്‍ട്ട്
വ്യത്യസ്ത രാഷ്ട്രങ്ങളിലെ യുദ്ധങ്ങള്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ കൊന്നൊടുക്കിയെന്ന് സാവ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ട്.
സംഘര്‍ഷഭരിതമായ രാജ്യങ്ങളിലെ സാഹചര്യങ്ങളും വിശപ്പും സുരക്ഷിതത്വമില്ലായ്മയും ചികിത്സലഭ്യമാവത്ത അവസ്ഥയുമായാണ് വിദ്യാര്‍ത്ഥികളുടെ ജീവനുകളെ ഇല്ലായ്മ ചെയ്യുന്നതെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2013 ന്റെയും 2017ന്റെയും ഇടയില്‍ പത്ത് രാഷ്ട്രങ്ങളിലായി 550000കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സാവ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു.
യുദ്ധത്തിന്റെ മറവില്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ ലൈംഗിക ആക്രമണത്തിന് വിധേയരാവുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
2017 ല്‍ 420 മില്യണോളം വിദ്യാര്‍ത്ഥികള്‍ യുദ്ധംബാധിച്ച ഇടങ്ങളില്‍ താമസിക്കുന്നുവെന്ന് സാവ് ചില്‍ഡ്രന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക, കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ തുടങ്ങിയ പത്തോളം രാഷ്ട്രങ്ങളിലാണ് വിദ്യാര്‍ത്ഥികളെ യുദ്ധം പ്രതികൂലമായി ബാധിക്കുന്നത്.