സിഖ് തീർഥാടകരെ വരവേൽക്കാൻ കർത്താർപൂർ പൂർണ സജ്ജമെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: സിഖ് മത സ്ഥാപകൻ ഗുരു നാനകിന്റെ 550 ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തീർഥാടകരെ വരവേൽക്കാൻ കർത്താർപൂർ പൂർണ സജ്ജമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കർത്താർപൂർ ഇടനാഴിയുടെയും ദർബാർ സാഹിബ് ഗുരുദ്വാരയുടെയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്ത ഇംറാൻ കർത്താർപൂർ ഇടനാഴി സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയത്നിച്ച സർക്കാർ അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. സിഖ് മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ കർത്താപൂർ ഗുരുദ്വാരയിലേക്ക് ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന വർഷങ്ങൾ നീണ്ട ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter