ബാബരി കേസ് വിധി പ്രഖ്യാപനം: സുരക്ഷക്കായി അർദ്ധ സൈനികരെ വിന്യസിക്കണമെന്ന് അയോധ്യയിലെ മുസ്‌ലിംകൾ
ന്യൂ​ഡ​ൽ​ഹി: സ്വതന്ത്ര ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബാബരി ഭൂ​മി കേ​സി​ൽ ഈ മാസം വി​ധി പ്രഖ്യാപനം വരാനിരിക്കെ ത​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി കേ​ന്ദ്ര അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ത്തെ വി​ന്യ​സി​ക്ക​ണ​മെ​ന്ന്​ അ​യോ​ധ്യ​യി​ലെ മു​സ്​​ലിംകൾ സർക്കാറിനോട് ആവശ്യപ്പെട്ടു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ്​ അ​ർ​ധ സൈ​നി​ക വി​ന്യാ​സം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  വിധിയുടെ പശ്ചാത്തലത്തിൽ ഫൈസാബാദിലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ്​ മുസ്‌ലിംകളെ പ്ര​തി​നി​ധാ​നം​ളചെ​യ്​​ത സം​ഘ​ട​നാ പ്ര​തപ്രതിനിധികളാണ് ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. അ​ർ​ധ​സൈ​നി​ക​രു​ടെ വി​ന്യാ​സം മു​സ്​​ലിം സമുദായത്തിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പു നൽകുമെന്ന് ജംഇയ്യതുൽ ഉ​ല​മാ​യേ ഹി​ന്ദ്​ അ​യോ​ധ്യ യൂ​നി​റ്റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി  ഹാ​ഫി​സ്​ ഇ​ർ​ഫാ​ൻ വ്യക്തമാക്കി. മുസ്ലിം സംഘടനകളുടെ ആവശ്യത്തോട് അനുഭാവപൂർവ്വമുള്ള രീതിയിലാണ് ജില്ലാഭരണകൂടം പ്രതികരിച്ചിട്ടുള്ളത്. പൊ​ലീ​സി​നെ ഇ​തി​ന​കം വി​ന്യ​സി​ച്ച പ്ര​ദേ​ശ​ത്ത്​ അ​ർ​ധ​സൈ​നി​ക​രെ​യും വി​ന്യ​സി​ക്കു​മെ​ന്ന്​ ഫൈ​സാ​ബാ​ദ്​ എ​സ്.​എ​സ്.​പി ആ​ഷി​ഷ്​ തി​വാ​രി പ​റ​ഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter