മതങ്ങളുടെ സ്വാതന്ത്ര്യങ്ങളില്‍ കോടതി കൈകടത്തരുത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഇന്ത്യയില്‍ മതങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യങ്ങളില്‍ കോടതി കൈകടത്തുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇന്നലെ സുപ്രീം കോടതി ജഡ്ജി പദവിയില്‍ നിന്ന്  വിരമിച്ച  അദ്ധേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഭരണഘടനയുടെ സവിശേഷത അതില്‍ ഉള്‍പ്പെടുത്തിയ ചില സുരക്ഷാസംവിധാനങ്ങളാണ്.ഒരു മതവും അധാര്‍മ്മിക കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല,അതിനകത്തേക്ക് ഭരണഘടനാ ധാര്‍മ്മികതയുടെയോ തുല്യതയുടേയോ പേരില്‍ കോടതി കൈകടത്തരുതെന്നും അദ്ധേഹം വ്യക്തമാക്കി.

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കേസില്‍ തന്റെ ഉത്തരവിനെ മറികടക്കാന്‍ അര്‍ധരാത്രിയില്‍ കോടതി ചേര്‍ന്നത് ഞെട്ടലുളവാക്കിയെന്നും അദ്ധഹം പറഞ്ഞു.
ജീവന്‍ രക്ഷിക്കാന്‍ സമയം ചെലവഴിക്കേണ്ട കോടതി ജീവിതം അവസാനിപ്പിക്കാന്‍ അധികം സമയം ചെലവഴിക്കുകയായിരുന്നു.
വിധിക്കെതിരെ ആവ്യക്തിക്ക് ഭരണഘടനയുടെ 137ാം വകുപ്പ് പ്രകാരം റിവ്യൂ ഹര്‍ജി നല്‍കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടായിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും അദ്ധേഹം വ്യക്തമാക്കി. അഞ്ചര  വര്‍ഷത്തെ സേവനത്തിന് ശേഷമാണ്  കുര്യന്‍ ജോസഫ് വിരമിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter