കശ്മീരിൽ രാഷ്ട്രീയ യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി ഭരണകൂടം
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും രാഷ്ട്രീയ നിയന്ത്രണം കർശനമാക്കുന്നു. കശ്മീരിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗം ചേർന്ന് ആർട്ടിക്കിൾ 370 സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതൃ യോഗങ്ങൾക്ക് കശ്മീർ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്. ഇതേതുടർന്ന് പ്രമുഖ പാർട്ടിയായ പിഡിപിയുടെ യോഗം പോലീസ് തടഞ്ഞു. മുതിർന്ന നേതാക്കൾ വീടിന് പുറത്തിറങ്ങരുതെന്നും ഭരണകൂടം ഉത്തരവിട്ടു.

കശ്മീരിന് പ്രത്യേക പദവി തിരിച്ചു കിട്ടാനുള്ള ചർച്ചകൾ, പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ ഒഴിവാക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാനായിരുന്നു ഇന്നലെ യോഗം തീരുമാനിച്ചത്. കഴിഞ്ഞവർഷം ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നിശ്ചയിച്ച ആദ്യ യോഗമാണ് ഭരണകൂടത്തിന്റെ ഉത്തരവു മൂലം റദ്ദാക്കിയത്. നേതൃയോഗം ചെയ്യുന്ന കാര്യം അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നതായും എന്നാൽ അവർ പ്രതികരിച്ചിരുന്നില്ലെന്നും പിന്നീടാണ് വിലക്ക് അറിയിച്ചതെന്നും നേതാക്കൾ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter