ഭീമ-കോറെഗാവ് കലാപം: ദളിത് നേതാക്കൾക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: പുണെയില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ ഭീമ-കോറെഗാവില്‍, 1818 ല്‍ നടന്ന യുദ്ധത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ ദലിത് വിഭാഗക്കാരെ ആക്രമിച്ചതിനെ തുടർന്ന് നടന്ന ദളിത്-മറാഠാ കലാപവുമായി ബന്ധപ്പെട്ട് ദളിത് നേതാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കുമെന്ന് ഉദ്ധവ് താക്കറെ എൻസിപി നേതാക്കൾക്ക് ഉറപ്പ് നൽകി. ജയന്ത് പാട്ടീൽ, ചഗൻ ഭുജ്ബാൽ, പ്രകാശ് ഗജ്ഭിയേ എന്നിവർ അടങ്ങുന്ന കാബിനറ്റ് അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിയുന്നതും എത്രയും വേഗത്തിൽ കേസ് പിൻവലിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി. 2017 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം നാല് ലക്ഷം പേർ പങ്കെടുത്ത ഭീമാ കൊറേഗാവ് റാലിയിലേക്ക് കുറച്ചുപേർ കാവി കൊടിയുമായി എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇത് ഉന്തിലും തള്ളിലും എത്തുകയും കലാപത്തിൽ കലാശിക്കുകയുമായിരുന്നു. 187 സർക്കാർ ബസുകളും നിരവധി വാഹനങ്ങളും 31 ജില്ലകളിലായി തകർക്കപ്പെട്ടു. 152 പേർക്കെതിരെ 58 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter