ഇസ്‌റാഈലുമായി ഒരു നിലക്കും സന്ധിയില്ല-പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ
റിയാദ്: ഇസ്‌റാഈലുമായി സഊദി അറേബ്യ ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തള്ളി പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍. ഇസ്‌റാഈലുമായി ഒരു നിലക്കും സന്ധിയില്ലെന്ന് മുന്‍ സഊദി ഇന്റലിജന്‍സ് മേധാവി, മുന്‍ അമേരിക്കന്‍, ബ്രിട്ടന്‍ അംബാസിഡര്‍ കൂടിയായ പ്രിന്‍സ് അല്‍ ഫൈസല്‍ രാജകുമാരന്‍ വ്യക്തമാക്കി. അമേരിക്കന്‍ ചാനലായ സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഹസ്യമായി സഊദിയിലെത്തുകയും നിയോമില്‍ വെച്ച്‌ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്‌തതായുള്ള ഇസ്‌റാഈല്‍ മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നെതന്യാഹുവിനെപ്പോലുള്ള ഒരാളുടെ വിശ്വാസ്യതയേക്കാള്‍ രാജ്യത്തിന്റെ വിശ്വാസ്യത വളരെ ഉയര്‍ന്നതായിരിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും നിരവധി കാര്യങ്ങളില്‍ ഇസ്‌റാഈല്‍ ജനതയോട് കള്ളം പറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും അതിനാല്‍ അവര്‍ക്ക് എങ്ങനെ നുണയനെ വിശ്വസിക്കാനാവുമെന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

ഇസ്‌റാഈലുമായി സഊദി അറേബ്യ ബന്ധം പുനഃസ്ഥാപിക്കാൻ രാജ്യം ഒരിക്കലും ഒരുക്കമല്ല, രാജ്യത്തിന് ഒരു നിശ്ചിത സ്ഥാനമുണ്ട്, പരമോന്നത സഭയായ ശൂറ കൗണ്‍സിലില്‍ രാജാവ് നടത്തിയ പ്രസംഗത്തില്‍ ഫലസ്‌തീന്‍ പ്രശ്‌നമാണ് സഊദിയുടെ പ്രഥമ പ്രശ്‌നമെന്നും അറബ് സമാധാന സംരംഭത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് രാജാവിന്റെ വാക്കുകള്‍ വിശ്വസനീയമല്ലാത്തത്, നെതന്യാഹുവിന്റെ വാക്കുകള്‍ മാത്രമാണ് സത്യമാണ് എന്നാണോ കരുതുന്നത്? അദ്ദേഹം ചോദിച്ചു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകാലത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "അമേരിക്കയുമായി സഊദിക്ക് പതിറ്റാണ്ടുകളുടെ ദൃഢമായ ബന്ധമുണ്ട്. അമേരിക്കയിലെ വിവിധ പാര്‍ട്ടികളുടെ ഭരണകാലത്ത് തന്നെ ദൃഢമായതാണ് ആ ബന്ധം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ഉപരാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അന്നത്തെ പ്രസിഡന്റ് ഒബാമയുമായുള്ള ബന്ധം ശക്തമായി തന്നെ നില നിന്നിരുന്നു. മുന്‍കാലത്തെ ചില തീരുമാനങ്ങളോട് യോജിക്കാനാവില്ലെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കുന്ന ജോ ബൈഡന്‍ എന്ന നിലയിലാണ് തങ്ങള്‍ നോക്കി കാണുന്നത്. ഒന്നാമതായി സഊദി അറേബ്യയുമായുള്ള അമേരിക്കന്‍ ബന്ധത്തിന്റെ മൂല്യത്തെക്കുറിച്ച്‌ അദ്ദേഹത്തിന് നന്നായി അറിയാം രണ്ടാമതായി ബൈഡന്‍ നല്ലൊരു സുഹൃത്തിനെയോ സഖ്യത്തെയോ ആണ്‌ നോക്കുന്നതെങ്കില്‍ സഊദി അറേബ്യയും അമേരിക്കയും ഉറ്റ സുഹൃത്തായി തുടരും", പ്രിന്‍സ് ഫൈസല്‍ ബിന്‍ തുര്‍ക്കി രാജകുമാരന്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter