അധികാരത്തിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കരുത്: ഹൈദരലി തങ്ങള്‍

വിശ്വാസവും ആചാരവും സംസ്‌കാരവും പരിഹസിക്കുകയും മത സ്വാതന്ത്ര്യവും അവകാശവും തടയിടുകയും ചെയ്യാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വര്‍ഗീയ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുകയും പൗരാവകാശത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്ന് ഭരണകൂടം പിന്തിരിയണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

ജാമിഅ നൂരിയ്യ വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭീതി നിറഞ്ഞ അന്തരീക്ഷത്തിലൂടെ രാജ്യവും മുന്നോട്ടു പോവുകയാണ്. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് ഫാഷിസ്റ്റുകള്‍ നടത്തുന്നത്. മുസ്‌ലിംകളുള്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വേട്ടയുടെ ഭാഗമാണ് അനുദിനം ബില്ലുകളും ഓര്‍ഡിനന്‍സുകളുമായി പാര്‍ലിമെന്റിലെത്തുന്നത്. ഇത്തരം നീക്കങ്ങള്‍ ആപത്കരമാണെന്നും തങ്ങള്‍ പറഞ്ഞു.
മതപ്രബോധന രംഗത്ത് ഫൈസിമാരുടെ സേവനം മാതൃകാപരമാണ്.
സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്കായാണ് പ്രവര്‍ത്തനങ്ങള്‍.മഹല്ലുകളില്‍ നല്ല സംസ്‌കാരം സ്ഥാപിക്കാനും വിജ്ഞാനം പ്രചരിപ്പിക്കാനും വ്യക്തിജീവതത്തിലൂടെ മാതൃകയാവാനും യുവ പണ്ഡിതന്‍മാര്‍ പരിശ്രമിക്കണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter