മുര്‍സി പടിയിറങ്ങിയ ഈജിപ്തിന് നാലാണ്ട്

2013 ജൂലൈ 3  നാണ് ഈജിപ്തില്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടന്നത്. അതിന്റെ  നാലാം വാര്‍ഷികത്തില്‍ ചരിത്രത്തിലെ രക്തപങ്കിലമായ ആ അട്ടിമറിയുടെ ഓര്‍മപുതുക്കുകയാണ് ഈജിപ്ത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്ത് സൈന്യം രാജ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രഥമ നേതാവ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ഠനാക്കുകയായിരുന്നു.  പട്ടാള അട്ടിമറിക്കു ശേഷം ഈജിപ്ഷ്യന്‍ സേന ഭരണഘടന മാറ്റി. സുപ്രീം കോടതിയുടെ തലവനായും രാഷ്ട്രത്തിന്റെ താല്കാലിക തലവനായും ആദിലി മന്‍സൂറിനെ നിയമിച്ചു. മുര്‍സിയെയും അദ്ധേഹത്തിനു കൂടെയുള്ളവരെയും അജ്ഞാത സ്ഥലത്ത് വീട്ടു തടങ്കലില്‍ വെക്കുകയും, പിന്നീട് വിചാരണയാരംഭിക്കുകയും ചെയ്തു.

അട്ടിമറി സംഭവിച്ചതെങ്ങനെ?

2013 ജനുവരിയില്‍ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ തന്നെ തകര്‍ത്തേക്കാമെന്ന് ആര്‍മി ചീഫ് അബ്ദുല്‍ ഫത്താഹ് അല്‍സീസി മുന്നറിയിപ്പ് നല്‍കി. രണ്ട് മാസങ്ങള്‍ക്ക് ശേഷം തമറൂദ് പ്രസ്ഥാനം പുതിയ വാദങ്ങളുമായി രംഗത്ത് വന്നു. പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സി പരാജയമാണെന്നും അദ്ദേഹത്തിന്റെ സമയത്ത് സുരക്ഷ കൈവരിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും കഴിഞ്ഞില്ലെന്നും പറഞ്ഞ് ഒപ്പ് ശേഖരണം നടത്തി. അതിന്റെ പരിണിത ഫലമെന്നോണം രാജ്യത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
ജൂണ്‍ 30 ന് തെരുവില്‍ പ്രകടനങ്ങള്‍ അരങ്ങേറി. ആയുധ വാഹനങ്ങള്‍ കൈറോയിലുടനീളം  വിന്യസിക്കപ്പെട്ടു. കൈറോ സര്‍വകലാശാലയില്‍ പോലും സായുധ സേന മൂര്‍സി അനുകൂല പ്രക്ഷോഭം നയിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു.

താന്‍ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും തന്നെ താഴെയിടാന്‍ ശ്രമിക്കുന്നത് രാജ്യത്ത് കലാപം സൃഷടിക്കുമെന്നും മുര്‍സി മുന്നറിയിപ്പ് നല്‍കി. പക്ഷെ, ജൂലൈ 3 ന് അദ്ധേഹം അറസ്റ്റ് ചെയ്യപ്പടുകയും അജ്ഞാത തടങ്കലിലേക്ക് ഉദ്യോഗസ്ഥരോടൊപ്പം മാറ്റപ്പെടുകയും ചെയ്തു.
അന്ന് വൈകുന്നേരം സീസി തന്റെ കാഴ്ചപ്പാട്  ഈജിപ്തില്‍ പ്രക്ഷേപണം ചെയ്തു. പ്രസ്താവന ഇതായിരുന്നു; പ്രസിഡണ്ട് മുര്‍സി ജനങ്ങെളെ അവഗണിച്ചു, ഭരണ ഘടന മാറ്റി,  നേരെത്തെ തെരഞ്ഞെടുപ്പ് വിളിച്ചു. 

പിന്നീട് സീസി ചീഫ് ജസ്റ്റിസിനെ മാറ്റി. ഇടക്കാല ഭരണം കൊണ്ട് വന്നു, ഭരണഘടന ഭേതഗതി വരുത്താന്‍ പുതിയ കമ്മറ്റിയെ നിയമിച്ചു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ്, അന്നത്തെ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബറാദി, പോപ്പ് തവാദ്രൂസ് രണ്ടാമന്‍, തുടങ്ങിയവര്‍ പട്ടാള അട്ടിമറിക്ക് നേതൃത്തം നല്‍കി  സീസിയുടെ പക്ഷം ചേര്‍ന്നു.

പിന്നീട് എന്ത് സംഭവിച്ചു?

തുടര്‍ന്നുള്ള ആഴ്ചകളില്‍ മുര്‍സിയെ പിന്തുണക്കുന്നവര്‍ പൊതു പ്രകടനങ്ങള്‍ നടത്തി അദ്ധേഹത്തിന്റെ മോചനം ആവശ്യപ്പെട്ടു. സീസി 2013 ആഗസ്റ്റ് 14 ല്‍ റാഖ സ്‌കവയറില്‍ 1000 പ്രക്ഷോഭകരെ കൂട്ടക്കൊലയിലൂടെ അടിച്ചമര്‍ത്തി.

മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ രാജ്യം വിടുന്നതിന് വിലക്കു ഏര്‍പ്പെടുത്തി. മുര്‍സിയെയും അദ്ദേഹത്തിന്റെ ഭരണ സാരഥികളെയും രഹസ്യ സ്ഥലത്ത് പാര്‍പ്പിച്ചു. 2013 സെപ്തംബറില്‍ രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷനിലൂടെ അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പ്രേരണകുറ്റം ചുമത്തി, മുര്‍സിയുടെ വിചാരണ തുടങ്ങിയതായി സീസിയുടെ പൊതു അറിയിപ്പ് വന്നു.
 പ്രക്ഷോഭകാലത്ത് അനുയായികള്‍ക്കിടയിലും പ്രതിപക്ഷത്തിനിടയിലും അക്രമത്തിനും കൊലപാതകത്തിനും പ്രേരണ നല്‍കിയെന്ന പേരില്‍ നിയമാനുസൃമതല്ലാതെ മുര്‍സിയെ ജയിലിലടക്കുകയും ചെയ്തു.

2013  നവംബറില്‍ മുര്‍സിയുടെയും മറ്റു പ്രധാന ബ്രദര്‍ഹുഡ് നേതാക്കളുടെയും വിചാരണ ആദ്യമായി ആരംഭിച്ചു. 2005 ഏപ്രിലില്‍ മുര്‍സിയെ 20 വര്‍ഷത്തെ ശിക്ഷക്ക് വിധിച്ചു. ഇപ്പോഴും അദ്ദേഹം നിരവധി കേസുകളില്‍ വിചാരണ നേരിടുകയാണ്.
2014 മാര്‍ച്ചില്‍ സീസി ഔദ്യോഗികമായി താന്‍ പ്രസിഡന്റാണെന്ന് പ്രഖ്യാപിക്കുകയും അതേവര്‍ഷം ജൂണ്‍ 8 ന് തന്റെ അധികാരം സ്ഥിരീകരിക്കുകയും ചെയ്തു.
പട്ടാള അട്ടിമറിക്കു ശേഷമുള്ള ഗവണ്‍മെന്റ്  നാല് വര്‍ഷത്തോളം ബ്രദര്‍ഹുഡന്നെല്ല, എല്ലാ പ്രതിപക്ഷത്തെയും ശക്തമായി അടിച്ചമര്‍ത്തി.
നിര്‍ബന്ധിതമായ അടിച്ചമര്‍ത്തലിലൂടെ ജനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പൊതു വിചാരണയിലൂടെയോ സൈനിക കോടതി മുഖേനയോ കുറ്റം ചാര്‍ത്തി പ്രക്ഷോഭകര്‍ക്ക് വിവിധ ശിക്ഷാമുറകള്‍ നല്‍കി. വധ ശിക്ഷ നല്‍കപ്പെട്ടവര്‍, തടങ്കലില്‍ പീഡിപ്പിക്കപ്പെട്ടവര്‍, വൈദിക ശുശ്രൂഷ നിഷേധിക്കപ്പെട്ടവര്‍, അറസ്റ്റ് ചെയ്യപ്പെട്ട കുട്ടികള്‍, ലൈംഗിക ആരോപണ കുറ്റം ചുമത്തി തടങ്കലില്‍ വെക്കപ്പെട്ട മുതിര്‍ന്നവര്‍, അങ്ങനെ ആ പട്ടിക നീളുകയാണ്. പട്ടാള അട്ടിമറിയുടെ നാലാം വാര്‍ഷികം നടക്കുമ്പോഴും രാജ്യത്ത് മനുഷ്യവകാശ പ്രവര്‍ത്തകര്‍, സംഘടന പ്രവര്‍ത്തകര്‍, ജേര്‍ണലിസ്റ്റുകള്, ആക്ടിവിസ്റ്റുകള്‍, വക്കീലന്മാര്‍ തുടങ്ങിയവര്‍ സീസി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ പരിധിയില്‍ ഭരണകൂടം ലക്ഷ്യം വെക്കുന്നവരാണെന്ന് പറയാതെ വയ്യ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter