കൊറോണ നിയന്ത്രണ വിധേയം: ഇറാനിൽ പള്ളികൾ തുറന്നു
തെഹ്‌റാന്‍: കൊറോണ വൈറസ് തുടക്കത്തിൽ ഏറെ ദുരന്തം വിതച്ച ഇറാനിൽ പോസിറ്റീവ് കേസുകള്‍ വ്യാപകമായി കുറഞ്ഞതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പള്ളികള്‍ തുറന്നു. എന്നാല്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നുള്ളൂ. അര മണിക്കൂര്‍ മാത്രം പള്ളിയില്‍ പ്രാര്‍ഥനക്കായി ചെലവഴിക്കാമെങ്കിലും ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നില്ല.

ഇറാനില്‍ ഞായറാഴ്ച 74 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 55 ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 24 മണിക്കൂറിനിടെ 1223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

വൈറസിനെ ചെറുക്കുന്നതില്‍ ഇറാന്‍ വിജയിച്ചതായി പ്രസിഡന്റ് ഹസന്‍ റൂഹാനി അവകാശപ്പെട്ടു. വൈറസിന്റെ തോത് കണക്കാക്കി രാജ്യത്തെ വിവിധ ഭാഗങ്ങള്‍ വെള്ള, മഞ്ഞ, ചുവപ്പ് എന്നീ മേഖലകളായി തിരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter