2021ലെ ഹജ്ജിനുള്ള കര്‍മ പദ്ധതി പുറത്തിറക്കി കേന്ദ്ര ഹജ്ജ് കമ്മറ്റി
മുംബൈ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദേശ ഉംറ തീർത്ഥാടനം പുനരാരംഭിച്ചതോടെ കേന്ദ്ര ഹജ്ജ് കമ്മറ്റി 2021ലെ ഹജ്ജിനുള്ള കര്‍മ പദ്ധതി പുറത്തിറക്കി. ഇതു പ്രകാരം നവംബര്‍ ഏഴു മുതല്‍ ഡിസംബര്‍ 10 വരെ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജിനു പോകാന്‍ അനുമതി നല്‍കുന്നതിന് സൗദി അറേബ്യ ഏര്‍പ്പെടുത്തുന്ന എല്ലാ നിബന്ധനകളും ബാധകമാകുമെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. പ്രായം, ആരോഗ്യാവസ്ഥ, തുടങ്ങിയ എല്ലാ കാര്യങ്ങളിലും സൗദിയുടെ നിയമങ്ങള്‍ അനുസരിച്ചായിരിക്കും അനുമതി നല്‍കുക. ഈ വര്‍ഷം ഡിസംബറിനകം സൗദിയില്‍ ഹജ്ജ് തീർഥാടകർക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കും.

ഹജ്ജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാര്‍ച്ച്‌ ഒന്നിനകം അഡ്വാന്‍സ് തുക അടക്കണം. ജൂലൈ 13നകം എല്ലാ ഹജ്ജ് തീർത്ഥാടകരെയും സൗദിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹജ്ജ് കമ്മറ്റി അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter