മക്കയിൽ 24 മണിക്കൂർ കർഫ്യൂ: ഹറമിൽ നിസ്കരിക്കാൻ അനുമതി ഇനി ഹറം ജീവനക്കാർക്ക് മാത്രം
മക്ക: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി മക്കയിൽ കർഫ്യൂ 24 മണിക്കൂറായി ദീർഘിപ്പിച്ചതോടെ വിശുദ്ധ ഹറമിൽ നിസ്കാരങ്ങൾ നിർവഹിക്കുന്നതിനുള്ള അനുമതി ഹറം വകുപ്പ് ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇതോടെ പുറത്തു നിന്നുള്ള ആർക്കും ഹറമിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

മക്കയിൽ 24 മണിക്കൂർ കർഫ്യൂ നടപ്പാക്കുന്നതിന് മുഴുവൻ സുരക്ഷാ വകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം വിശുദ്ധ ഹറമിൽ വൻകിട കമ്പനികൾ നടപ്പാക്കിവരുന്ന വികസന പ്രവൃത്തികൾ 14 ദിവസത്തേക്ക് നിർത്തിവെച്ചു. നിലവിലെ സാഹചര്യത്തിൽ അനിവാര്യമല്ലാത്ത വികസന ജോലികൾ നിർത്തിവെക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിക്കുകയായിരുന്നു.

കൊറോണ വൈറസ് വ്യാപിച്ചതോടെ ഫെബ്രുവരി 26 നാണ് ഹറമിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഉംറയും ത്വവാഫും നിർത്തിവെക്കുകയും നിസ്കാരം കുറച്ച് ആളുകളിൽ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ പൊതുജനങ്ങൾക്ക് ഹറമിലേക്ക് പ്രവേശനം പൂർണ്ണമായും വിലക്കിയിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter