ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാനായുള്ള പ്രധാന വ്യവസ്ഥ സ്വതന്ത്ര പലസ്‌തീന്‍ രാഷ്‌ട്രം-സഊദി വിദേശ കാര്യ മന്ത്രി
റിയാദ്: ഇസ്‌റാഈലുമായി സഊദി അറേബ്യ ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തള്ളി പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി സഊദി വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാനായുള്ള സഊദിയുടെ പ്രധാന വ്യവസ്ഥ സ്വതന്ത്ര പലസ്‌തീന്‍ രാഷ്‌ട്രമെന്നതാണെന്ന് പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. "സഊദിയെ സംബന്ധിച്ചിടത്തോളം പലസ്തീന്‍ സ്വതന്ത്ര രാഷ്‌ട്രം പൂവണിയലാണ് ഇസ്‌റാഈല്‍ ബന്ധം പുലര്‍ത്താനുള്ള വ്യവസ്ഥ" മന്ത്രി അദ്ദേഹം പറഞ്ഞു. "ഞങ്ങള്‍ ഇസ്‌റാഈലുമായി പൂര്‍ണ്ണ തോതിലുള്ള ബന്ധത്തിനായി കാത്തിരിക്കുന്നുവെന്നും മേഖലയില്‍ ഇസ്‌റാഈല്‍ അതിന്റെ സ്ഥാനം നേടുമെന്നും ഞങ്ങള്‍ കരുതുന്നു. എന്നാല്‍, അത് സംഭവിക്കുന്നതിനും സുസ്ഥിരമാകുന്നതിനും വേണ്ടി പലസ്തീനികള്‍ക്ക് അവരുടെ രാഷ്ട്രം ലഭിക്കേണ്ടതും പ്രശ്‌നം പരിഹരിക്കേണ്ടതുമുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു. മനാമ അന്താരാഷ്‌ട്ര സെക്യൂരിറ്റി സ്‌റ്റഡീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇസ്‌റാഈലിനെയും ഫലസ്തീനികളെയും ചര്‍ച്ചക്കായി ഒരു മേശക്ക് ചുറ്റുമെത്തിക്കുകയെന്നത് പ്രധാനമാണ്. പലസ്തീന്‍ രാഷ്ട്രം ഈ മേഖലയില്‍ യഥാര്‍ത്ഥ സമാധാനം നല്‍കും, അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter