തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: യു.എന്‍
- Web desk
- Nov 22, 2018 - 13:58
- Updated: Nov 24, 2018 - 03:25
ഇസ്രയേല്‍ ഭരണകൂടത്തിന്റെയും ഹമാസിന്റെയും ഇടയില്‍ തടവുകാരെ കൈമാറുന്ന പ്രക്രിയ വേഗത്തില്‍ നടക്കുമെന്ന് ഐക്യരാഷ്ട്ര സഭയയുടെ പശ്ചിമേഷ്യന്‍ സമാധാന വിഭാഗം പ്രത്യേക കോര്‍ഡിനേറ്റര്‍ നിക്കോളായ് മ്ലാദ്‌നോവ്.
ഇസ്രയേലിന്റെ ഫലസ്ഥീനിന്റെയും ഇടയിലും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇത് സംബന്ധിച്ച് ഹമാസിന്റെ നിബന്ധനകള്‍ അംഗീകരിച്ച് എല്ലാ തടവുപുള്ളികളെയും വേഗത്തില്‍ മോചിപ്പിക്കുമെന്നും അദ്ധേഹം പ്രതികരിച്ചു.
തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ജെറൂസലം പോസ്റ്റില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.
2011 ലായിരുന്നു തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് നേരത്തെ ഹമാസും ഇസ്രയേലും കാരാര്‍ ഉണ്ടായിരുന്നത്. അതിന്റെ പിന്തുടര്‍ച്ചയെന്നോണമാണ് ഈ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment