ട്രംപ് നിർദ്ദേശിച്ച  നൂറ്റാണ്ടിന്റെ കരാർ തള്ളിക്കളഞ്ഞ് ഒഐസി

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ട് വന്ന മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി സ്വീകാര്യമല്ലെന്നും പൂര്‍ണ്ണമായും തള്ളുന്നതായും മുസ്‌ലിം രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി) പ്രഖ്യാപിച്ചു. ജിദ്ദയിൽ ചേർന്ന  യോഗത്തിലാണ് ഒഐസി സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.

ഫലസ്‌തീന്‍ രാഷ്ട്രത്തിന്റെ 'ശാശ്വത തലസ്ഥാനം' ജറൂസലം തന്നെയായിരിക്കുമെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം കൂട്ടായ്‌മ വ്യക്തമാക്കി.  ഈ സമാധാന കരാര്‍ ഫലസ്‌തീന്‍ ജനതയുടെ താത്പര്യങ്ങളോ  അവകാശങ്ങളോ പാലിക്കുന്നില്ലെന്നും അതിനാൽ ഇത് പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും സംഘടന പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.

ഫലസ്‌തീന്‍ പ്രദേശത്ത് നിന്നും , പ്രത്യേകിച്ചും, വിശുദ്ധ നഗരമായ അല്‍ ഖുദ്‌സ് നിലകൊള്ളുന്ന ജറൂസലം, മിഡില്‍ ഈസ്റ്റ് യുദ്ധത്തോടെ 1967 ജൂണ്‍ മുതല്‍ ഇസ്‌റാഈല്‍ പിടിച്ചടക്കിയ മറ്റ് അറബ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും പൂര്‍ണമായും പിന്മാറാൻ സംഘടന ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിനായും മേഖലയില്‍ സമാധാനം നില നില്‍ക്കാനും നിയമപരമായ നിബന്ധനകള്‍ പാലിക്കണമെന്ന് യുഎസ് ഭരണകൂടത്തോടും ഒഐസി ആവശ്യപ്പെട്ടു.ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി നേരത്തെ ഫലസ്തീൻ ഭരണകൂടവും തള്ളിക്കളഞ്ഞിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter