മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ പ്രതിഷേധവുമായി റോഹിങ്ക്യന്‍ മുസ്‌ലിംകള്‍
- Web desk
- Nov 16, 2018 - 11:38
- Updated: Nov 18, 2018 - 01:28
സുരക്ഷിതരല്ലാതെ തങ്ങളെ മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ പ്രതിഷേധവുമായി റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ രംഗത്ത്.
തിരിച്ചയക്കുന്നതിനെതിരെ നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് നിലവിലെ തീരുമാനം ബംഗ്ലാദേശ് ഭരണകൂടം നീട്ടിവെച്ചു.
2,200 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകളെ പ്രഥമ ബാച്ചിലാണ് മ്യാന്മറിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു ബംഗ്ലാദേശ് ഉദ്ധേശിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മ്യാന്മറും ബംഗ്ലാദേശും തമ്മില്‍ ധാരണയായ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പദ്ധതി മുന്നോട്ട് വെച്ചത്.
എന്നാല്‍ സ്വദേശത്ത് ജീവിക്കാന്‍ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പില്ലാത്തതിനെ തുടര്‍ന്നാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ പ്രതിഷേധം അറിയച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment