ഹാദിയ ആഫ്രിക്കൻ മിഷൻ: നൈജീരിയിലെ യോബെ യൂണിവേഴ്സിറ്റിയിൽ കോൺഫറൻസിന് ഗംഭീര തുടക്കം
- Web desk
- Feb 6, 2020 - 08:09
- Updated: Feb 6, 2020 - 08:09
അബുജ: ഹുദവി ബിരുദ കൂട്ടായ്മയായ ഹാദിയയും നൈജീരിയയിലെ യോബെ യൂണിവേഴ്സിറ്റി ഇസ്‌ലാമിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺഫറൻസിന് ഗംഭീര തുടക്കം. യോബേ സ്റ്റേറ്റ് ഡെപ്യൂട്ടി ഗവർണർ അബൂബക്കർ അലി, യോബെ വിദ്യാഭ്യാസ മന്ത്രി എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പ്രഭാഷണം നിർവഹിച്ചു.
തുടർന്ന്, യോബെ സ്റ്റേറ്റ് സർവകലാശാലാ അധികൃതരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയദാറുൽഹുദാ പ്രതിനിധി സംഘം മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തെ കേരള മോഡല്‍ പരിചയപ്പെടുത്തുകയും വൈജ്ഞാനിക- സാമൂഹ്യ ശാക്തീകരണത്തിനായി വാഴ്സിറ്റിയും പൂർവ വിദ്യാർത്ഥി സംഘടന ഹാദിയയും നടത്തുന്ന വ്യവസ്ഥാപിത പദ്ധതികൾ പങ്കുവെക്കുകയും ചെയ്തു.
ആഫ്രിക്കൻ നാടുകളിലേക്കു കൂടി ഹുദവി പ്രവർത്തന മണ്ഡലം വികസിപ്പിക്കാൻ സർവകലാശാ വി.സി. പ്രൊഫ. യഅ്ഖൂബ് മുഖ്താറും രജിസ്ട്രാർ ഡോ. ഖാലി അൽ ഖാലി ഗസാലിയും സംഘത്തോട് അഭ്യർത്ഥിച്ചു. ഇതിനായി യോബെ സർവകലാശാലയിൽ ഹാദിയയുടെ പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതിന്റെ സാധ്യതയും വിശദമായി ചർച്ച ചെയ്തു
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment