ആഘോഷങ്ങളെ ആരാധനകളാല്‍ സമൃദ്ധമാക്കുക: ജിഫ്രിതങ്ങള്‍

വിശുദ്ധ റമദാനില്‍ നേടിയെടുത്ത ജീവിത വിശുദ്ധി തുടര്‍ജീവിതത്തിലും ആര്‍ജവമാക്കി മുന്നേറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

വിശ്വാസ വിശുദ്ധിയുടെ മനസുമായി തുടര്‍ജീവിതത്തെ സംശുദ്ധമാക്കാനുള്ള വേളയാണ് റമദാന്‍ സമ്മാനിച്ചത്.ആഘോഷത്തെ ആരാധനകളാല്‍ സമൃദ്ധമായി സ്രഷ്ടാവിലേക്ക് സമര്‍പ്പിക്കാനുളള പ്രതിജ്ഞവേളയാവണം ഇത്.
നിപ വൈറസ് ബാധസ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ആശങ്കയിലാണ്, ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിച്ച് ഈ മഹാവിപത്തിനെ തുരത്താന്‍ നമുക്ക് സാധിക്കണം, പെരുന്നാളും പരിസ്ഥിതി ദിനവും കൂടി ഒന്നിച്ചാണ്, പ്രകൃതി ചൂഷണത്തിനെതിരെയുള്ള ബോധവത്കരണത്തിന് കൂടി നാം മുന്നിട്ടിറങ്ങണം.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസി സമൂഹം മുന്നിട്ടിറങ്ങണം.പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലെടുക്കണം.ശുചീകരണം മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം വിശ്വാസത്തിന്റെ ഭാഗമാണ്.മാനസികവും ആരോഗ്യപരവുമായ ജീവിതത്തെ മലിനമാക്കുന്ന ദുശ്ശീലങ്ങളും കുറ്റകൃത്യങ്ങളും വെടിയാനും സ്‌നേഹവും സഹിഷ്ണുതയും ദയയും കരുണയും ചിട്ടപ്പെടുത്താനുമുള്ള മനസുകള്‍നേടിയെടുക്കാനും ഈ പെരുന്നാള്‍ വിനിയോഗിക്കണമെന്ന് പറഞ്ഞ തങ്ങള്‍ എല്ലാവര്‍ക്കും ഈദ് സന്ദേശം കൈമാറി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter