ശരീഅത്തിനെതിരെയുള്ള നീക്കങ്ങള്‍ അനുവദിക്കില്ല: ജിഫ്രി തങ്ങള്‍

ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകളെ ഇല്ലായ്മ ചെയ്യാനും സംവരണത്തിന്റെയും പൗരത്വത്തിന്റെയും പേരില്‍ മുസ്‌ലിംകളെ പാര്‍ശ്വവത്കരിക്കാനുമുള്ള ഭരണകൂട നീക്കം അനുവദിക്കില്ലെന്നു സമസ്ത പ്രസിഡണ്ട സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍.
പ്രവാചകരില്‍ നിന്ന് സഹാബി വര്യന്മാരിലൂടെ കൈമാറിവന്നതാണ് മതത്തിന്റെ നിയമങ്ങള്‍.പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി ഉത്തമ നൂറ്റാണ്ടിലെ മഹാരഥന്മാര്‍ വ്യാഖ്യാനിച്ചു നല്‍കിയ ആ വ്യവസ്ഥകളില്‍ ഒരു ഭേതഗതിക്കും മുസ്‌ലിം ലോകവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും സമ്മതിക്കില്ല. 
മുത്തലാഖ് ഇസ്‌ലാമികമായി സംഭവിച്ചാല്‍ അതു സാധുവാകുമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.രാജ്യത്തെ ജനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്നവിധത്തില്‍ സംവരണ നയങ്ങളില്‍ നിന്നും മുസ്‌ലിം പൗരന്മാരെ മാറ്റി നിര്‍ത്തുന്ന പൗരത്വ ബില്ലില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ശരീഅത്ത് റൂള്‍സ് അനുസരിച്ച് സത്യവാങ്ങ്മൂലം നല്‍കണെന്ന നിയമം പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.സ്ത്രീകളെ പൊതുരംഗത്ത് പ്രദര്‍ശിപ്പിക്കല്‍ നവോത്ഥാനമല്ല.
മതത്തിന്റെ ആദര്‍ശത്തെ പരിഹസിക്കപ്പെടുന്ന കാലത്ത് പണ്ഡിതന്മാരുടെ ഉത്തരവാദിത്വങ്ങള്‍ വലുതാണെന്നും തങ്ങള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter