ദുബൈയി‍ല്‍ മുന്നോറോളം പേര്‍ ഇസ്‍ലാം ആശ്ലേഷിച്ചു

 ദുബൈ ആസ്ഥാനമായി പ്രവ‍ര്‍ത്തിക്കുന്ന ഇസ്‍ലാമിക് ഇന്‍ഫ‍ര്‍മേഷ‍ന്‍ സെ‍ന്റര്‍ (ഐ.ഐ.സി) മുഖേനെ കഴിഞ്ഞ മാസം 290 പേ‍ര്‍ ഇസ്‍ലാം സ്വീകരിച്ചു. ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളി‍ല്‍ നിന്നുള്ളവരാണ് പുതുവിശ്വാസികളെന്ന് മുതി‍ര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യു.എ. ഇ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തി‍ലുള്ള ദാറു‍ല്‍ ബി‍ര്‍ സംഘത്തിനു കീഴിലാണ് ഐ.ഐ.സി പ്രവ‍ര്‍ത്തിക്കുന്നത്. ഇതരമതസ്ഥരെ നിഷ്പ്രയാസം ഇസ്‍ലാമിലേക്ക് ആകര്‍ഷിക്കാ‍ന്‍ കഴിയുന്നുവെന്നത് സന്തോഷകരമാണെന്ന് ഐ.ഐ.സി ഡയറക്ട‍ര്‍ റാഷിദ് അ‍ല്‍ജുനൈബി പറഞ്ഞു. ദുബൈയിലെ കോടതികളും സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പുതുവിശ്വാസികള്‍ക്ക് ഒദ്യോഗിക സാക്ഷ്യപത്രം സംഘടന ലഭ്യമാക്കുന്നുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായിരുന്നെങ്കിലും മതത്തെ കുറിച്ച് തീര്‍ത്തും അജ്ഞനായിരുന്നു ഞാന്‍. മുസ്‍ലിംകളുമായി ഇടപഴകിത്തുടങ്ങിയപ്പോഴാണ് ഇസ്‍ലാമിനെ കുറിച്ച് ചിന്തിച്ചത്. മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഖു‍ര്‍ആന്‍റെ ഒരു കോപ്പി വായിച്ചതോടെ, ഇതുവരെ തനിക്ക് അന്യമായതും എന്നാ‍ല്‍ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നതുമായ പുതിയ ലോകത്തെ താ‍ന്‍ കണ്ടെത്തി.  സെന്‍ററിനു കീഴി‍ല്‍ പുതുതായി ഇസ്‍ലാം ആശ്ലേഷിച്ച അന്‍പതുകാരനായ ഫിലിപ്പിനോ മാന്വ‍ല്‍ (അബ്ദുല്ല) പറയുന്നു. 1993-ല്‍ സ്ഥാപിതമായ സെന്റര്‍ മുഖേനെ ഇതുവരെയായി ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തിലധികം ആളുക‍ള്‍ ഇ‍സ്‍ലാം സ്വീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter