ശ്രീലങ്കയിലെ ബുര്‍ഖ നിരോധനത്തിനെതിരെ പ്രതികരണവുമായി ആംനസ്റ്റി

മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണംനിര്‍ബന്ധിതമായി എടുത്തുനീക്കുന്ന തീരുമാനം ലജ്ജാകരവും അപകമാനകരവുമാണെന്ന് ആംനസ്റ്റി.

ബുര്‍ഖ നിരോധനത്തിന് വേണ്ടിയുള്ള ശ്രീലങ്കന്‍ സര്‍ക്കാറിന്റെ തീരുമാനത്തെയാണ് മനുഷ്യാവകാശ വിഭാഗമായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നത്.
ശ്രീലങ്കന്‍ സര്‍ക്കാര്‍ ബുര്‍ഖക്കെതിരെ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ശിവസേന,ഹിന്ദുസേന പോലെയുള്ള തീവ്രവിഭാഗങ്ങളും ബുര്‍ഖ നിരോധത്തിന് ആഹ്യാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ശ്രീലങ്കയിലെ ഈ നീക്കം തീര്‍ത്തും മുസ് ലിംകള്‍ക്കെതിരായ വിവേചനവും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മതത്തിനെതിരായ നീക്കവുമായാണ് കാണുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഡയറക്ടര്‍ ദിനുഷിക ദിസ്സനായകെ പ്രതികരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter