കൊറോണ ലോക് ഡൗൺ മറവിൽ സിഎഎ സമരക്കാരുടെ അറസ്റ്റ്: കേന്ദ്രസർക്കാർ നടപടിക്കെതിരെ കാമ്പയിനുമായി എസ്കെഎസ്എസ്എഫ്
കോഴിക്കോട്: പൗരത്വ സമരത്തിൽ അണി നിരന്നവർക്കെതിരെ ഡല്‍ഹി കലാപത്തിന്റെ പേരിൽ കേസെടുക്കുകയും യുഎപിഎ പോലുള്ള കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഡൗൺ നിയന്ത്രണങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ സാധ്യമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.

കാമ്പയിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് 10 ലക്ഷം ഇമെയില്‍ പരാതികളയക്കാൻ തീരുമാനിച്ചു. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് (ബുധന്‍) നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എം പി മാര്‍, എം എല്‍ എ മാര്‍ മറ്റു ജനപ്രതിനിധികള്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കള്‍ എന്നിവര്‍ വിവിധ ഘടകങ്ങളുടെ ഇമെയില്‍ പരാതി അയക്കുന്നതിന്റെ ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിക്കും.

 എട്ടിന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സംഘടനയുടെ എല്ലാ ശാഖാതലങ്ങളിലും ഹോം പ്രൊട്ടസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ നാല് പേര്‍ സാമുഹ്യ അകലം പാലിച്ച് പ്രതിഷേധ സൂചകമായി കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാഡുമായാണ് പരിപാടി നടത്തുക. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ പ്രതിഷേധ ഫോട്ടോ ആല്‍ബം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. കാമ്പയിന്റെ ഭാഗമായി പ്രമുഖരുടെ ഫെയ്‌സ് ബുക്ക് ലൈവ്, പോസ്റ്റര്‍ പ്രചരണം തുടങ്ങിയവ നടക്കും.

എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് സയ്യി ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നിവര്‍ ആഹ്വാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter