കഴിഞ്ഞ മാസം 522 ഫലസ്ഥീനികളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ട്
- Web desk
- Sep 14, 2017 - 04:36
- Updated: Sep 14, 2017 - 13:42
കഴിഞ്ഞ മാസമായ ആഗസ്റ്റില്‍ 522 ഫലസ്ഥീനികളെ ഇസ്രയേല്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഫലസ്ഥീന് തടവുകാരുടെ സംഘടനകളുടെയും മനുഷ്യാവകാശ വിഭാഗങ്ങളുടെയും റിപ്പോര്‍ട്ട്.
അധിനിവേശം നടന്ന വെസ്റ്റ് ബാങ്കിലും ഉപരോധം ഏര്‍പ്പെടുത്തിയ ഗാസയിലുമാണ് കൂടുതല്‍ അറസറ്റ് നടന്നതെന്ന് ഫലസ്ഥീന് പ്രിസണേഴ്സ് ക്ലബ്ബ്, മാസന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍, തടവുകാരുടെ പ്രത്യേക കമ്മീഷന് തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ അറസ്റ്റില്‍ 130 കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പെടുന്നു.
അന്താരാഷ്ട്രാ നിയമം ലംഘിച്ചുകൊണ്ടുള്ള ഇസ്രേയലിന്റെ അതിക്രമപരമായ അറസ്റ്റുകള്‍ക്കെതിരെ ഫലസ്ഥീന് സംഘടനകള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഫലസ്ഥീന് ജനതയുടെ അവകാശങ്ങളെ മാനിക്കാന്‍ അന്താരാഷ്ട്രാ സമൂഹം ഇടപെടണമെന്നും സംഘടനകള്‍ പറഞ്ഞു.
മൊത്തം ഇസ്രയേല്‍ ജയിലുകളിലെ കണക്കുകള്‍ എടുക്കുമ്പോള്‍ 6300 ഫലസ്ഥീനികള്‍ തടവുപുള്ളികളായുണ്ട്. അതില്‍ 64 പേര് സ്ത്രീകളും 300 കുട്ടികളും 450 ഭരണകൂട ഉദ്യോഗസ്ഥരെയും ഫലസ്ഥീന് നിയമ നിര്‍മ്മാണ സഭയിലെ 12 പേരെയുമാണ് ഇസ്രയേല്‍ തടവുപുള്ളികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment