മനുഷ്യരെ ഒന്നിച്ചു നിര്‍ത്തുകയാണ് പുതിയ കാലത്തെ വലിയ പുണ്യം: സമദാനി

മനുഷ്യരെ ഒന്നിച്ചു നിര്‍ത്തുകയാണ് ഇക്കാലത്തെ ഏറ്റവും വലിയ പുണ്യമെന്നും സ്‌നേഹത്തിന്റെ തുരുത്ത് സൃഷ്ടിക്കുന്നവരാണ് മഹാന്മാരെന്നും എം.പി അബ്ദുസ്സമദ് സമദാനി.ആള്‍ ഇന്ത്യ മൗലാന ആസാദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആസാദിന്റെ 61 ാം നിര്യാണ വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഭീകരവാദത്തിന് മതമില്ലെന്നും എന്നാല്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ധേഹം പറഞ്ഞു. ഗാന്ധിയും നെഹ്‌റുവും ആസാദും ചേര്‍ന്ന ത്രിനായകത്വമാണു സ്വതന്ത്ര്യ മതേതര ആധുനിക ഇന്ത്യ യാഥാര്‍ത്ഥ്യമാകാന്‍ നേതൃത്വം നല്‍കിയത്. 

മനുഷ്യ സ്‌നേഹത്തിലും ദേശസ്‌നേഹത്തിലും മാനവമൈത്രിയിലും ഊട്ടപ്പെട്ടതായിരുന്നു മൗലാന ആസാദിന്റെ ജീവിതവും കര്‍മ്മവും സന്ദേശവും. മനുഷ്യഹത്യ മനുഷ്യനിന്ദയും ദൈവനിന്ദയുമാണ്. 

മനുഷ്യനെ വെറുത്ത് ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഒരു മതത്തിലും വകുപ്പില്ല. ഭീകരവാദത്തിനെതിരെ ഏവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter