മഹ്മൂദ് ഹുദവിക്ക് നെതര്‍ലാന്റ് സര്‍വകലാശാലയുടെ രണ്ട്‌കോടി രൂപയുടെ റിസര്‍ച്ച് ഗ്രാന്‍ഡ്

ഗവേഷകനായ മഹ്മൂദ് ഹുദവി കൂരിയക്ക് നെതര്‍ലാന്റ് സര്‍വ്വകലാശാലയുടെ രണ്ട് കോടി റിസര്‍ച്ച് ഗ്രാന്‍ഡ്.മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് ഹുദവി് കൂരിയക്കാണ് നെതര്‍ലാന്റിലെ ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ട് കോടിയുടെ റിസര്‍ച്ച് ഗ്രാന്റ് ലഭിച്ചത്.

ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹുദവി ബിരുദവും ജെ.എന്‍.യുവില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്മൂദ് നെതലര്‍ലാന്റിലെ ലീഡന്‍ യൂണിവേഴ്‌സിറ്റിയിലാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.
ഇത് വരെ 25 പേര്‍ക്കാണ് ഈ ഗവേഷക ഗ്രാന്‍ഡ് നല്‍കിയിട്ടുള്ളത്.ഇസ് ലാമിക നിയമവ്യവസ്ഥയിലെ മരുമക്കാത്തയത്തെ കുറിച്ച് ഗവേഷണം നടത്തുന്ന മഹ്മൂദ് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. നിരവധി പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter