മതേതര ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു സംഘ്പരിവാര്‍ തന്നെ!

1992 ഡിസംബര്‍ 6 നാണ് ബാബരി മസ്ജിദ് തകര്‍ക്കപെടുന്നത്. അത് തകര്‍ത്തതില്‍ കേരളത്തിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് തലക്ക് വെളിവുള്ള ആരും പറയില്ല. 1992 മുതല്‍ 2018 വരെയും ഇനിയങ്ങോട്ട് ഇന്‍ഡ്യാ രാജ്യത്ത് മനുഷ്യവാസം ഉള്ളിടത്തോളം കാലം എല്ലാ ഡിസംബര്‍ 6 നും പ്രശസ്തമായ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അതീവ സുരക്ഷ ഏര്‍പെര്‍ടുത്താറുണ്ട്. ഇനിയും അതങ്ങിനെത്തന്നെ തുടരുകയും ചെയ്യും. 

ഒരു അന്യമതസ്ഥനും, അതായത് ഒരു ക്രിസ്ത്യാനിയോ ഒരു മുസ്ലിമോ ഇന്ന് ഈ  നിമിഷം വരെ കേരളത്തിലെ ഒരൊറ്റ ക്ഷേത്രം പോലും തകര്‍ത്തിട്ടില്ല. 1992 ന് ശേഷം നമ്മള്‍ 2018 ല്‍ വന്നു നില്‍ക്കുകയാണ്. നീണ്ട 26 വര്‍ഷം. 

ഇക്കാലമെത്രയും മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പോലും ഒരു ക്ഷേത്രം തകര്‍ക്കപ്പെട്ടിട്ടില്ല. ഒരു ക്ഷേത്രം തകര്‍ക്കണമെന്ന് ഒരൊറ്റ മുസ്ലിം സംഘടനയോ സംഘടനാ നേതാവോ പ്രസംഗിച്ചിട്ടില്ല. ബാബരി മസ്ജിദ് തകര്‍ത്തതിന് പകരമായോ ഏതെങ്കിലും ഹിന്ദു ക്ഷേത്രം തകര്‍ക്കാന്‍ ആരും ആഹ്വാനം ചെയ്തിട്ടില്ല. 

പശുവിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ കൊന്ന് തള്ളിയ നൂറുകണക്കിന് മനുഷ്യരുടെ ജീവന് പകരം ചോദിക്കാന്‍ നിരപരാധികളായ ഒരൊറ്റ ഹിന്ദുവിനെ പോലും ആരും നുള്ളി നോവിച്ചിട്ടുപോലുമില്ല. യാസിറും ഫൈസലും റിയാസ് മൗലവിയും ഫഹദ് മോനും കൊല്ലപ്പെട്ടപ്പോഴും ഒരു സമുദായം തികഞ്ഞ സംയമനം പാലിച്ചതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും, ശാന്തിയും സമാധാനവും. 

മലപ്പുറത്ത് ക്ഷേത്രം കുത്തിപൊളിച്ചു വിഗ്രഹം തകര്‍ത്തു അവിടെ മലമൂത്ര വിസര്‍ജനം നടത്തി കലാപത്തിന് കോപ്പ് കൂട്ടിയവന്‍ ആരായിരുന്നു - മോഹനകുമാര്‍ എന്ന സംഘി.

കൊടിഞ്ഞിക്കാരന്‍ ഫൈസലിനെ വെട്ടിക്കൊന്നത് ആരാ? അതും സംഘി.

യാസിറിനെ കൊന്നതാരാ?  അതും സംഘി.

റിയാസ് മൗലവിയെ കൊന്നതാരാ? അതും സംഘി.

എന്നിട്ടും ഈ നിമിഷം വരെ നിരപരാധിയായ ഒരു ഹിന്ദുമതവിശ്വാസിയെങ്കിലും ഈ അക്രമങ്ങളുടെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല. 

ബാബരിക്ക് ശേഷം ഇന്ന് ഈ നിമിഷം വരെ 26 വര്‍ഷത്തിനിടക്ക് ഏതെങ്കിലും ഒരു മുസ്ലിം അതിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെ ജീവന്‍ എടുത്തിട്ടുണ്ടോ? ഇല്ല. 

ബീഹാറില്‍, ജാര്‍ഖന്ദില്‍, രാജസ്ഥാനില്‍, മധ്യപ്രദേശില്‍, ഒറീസയില്‍, യു പി യില്‍ ദില്ലിയില്‍ എന്ന് വേണ്ടാ എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്ലിംകളെ പച്ചക്ക് തല്ലിയും കുത്തിയും കത്തിച്ചുംകൊന്നതിന്റെ പ്രതികാരമായി നമ്മുടെ ഈ കൊച്ചുകേരളത്തില്‍ ഏതെങ്കിലും നിരപരാധി കൊല്ലപ്പെട്ടിട്ടുണ്ടോ? ഇല്ല. 

പിന്നെ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്? 

ശബരിമലയില്‍ രക്തം വീഴിച്ചും മൂത്രമൊഴിപ്പിച്ചും നടയടപ്പിക്കും എന്ന് പറഞ്ഞത് ഏതെങ്കിലും മുസ്ലിമാണോ? അല്ല 

ശബരിമലയില്‍ കലാപം ഉണ്ടാക്കാന്‍ ചെന്നത് ഏതെങ്കിലും മുസ്ലിമാണോ? അല്ല.

ബാബരി തകര്‍ന്ന അന്ന് മുതല്‍ ഇന്ന് വരെ ശബരിമലയില്‍ ഡിസംബര്‍ 6 ന് അതീവസുരക്ഷാ സര്‍ക്കാര്‍ ഒരുക്കാറുണ്ട്. ഈ 26 വര്‍ഷം ഇല്ലാത്ത പ്രതികാരം ഇപ്പോള്‍ തീര്‍ക്കാന്‍ ഏതെങ്കിലും മുസ്ലിം മതക്കാരന്‍ വരുമെന്ന് ഇപ്പഴും ഇങ്ങള് വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബുദ്ധിക്ക് എന്തോ സാരമായ തകരാറുണ്ട്. 

നിങ്ങളുടെ ക്ഷേത്രങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കേണ്ടത് മുസ്ലിംകളില്‍ നിന്നല്ല, സങ്കപരിവാറില്‍ നിന്നാണ്, ആര്‍ എസ് എസില്‍ നിന്നാണ്, ബിജെപി ക്കാരില്‍ നിന്നാണ്. അത് തകര്‍ത്തുകൊണ്ടാണ് എന്നും അവര്‍ കലാപമുണ്ടാക്കിയിട്ടുള്ളതാണ്. 

പള്ളികള്‍തകര്‍ക്കാന്‍ ആഹ്വനം ചെയ്തത് അവരാണ്, മുസ്ലികളെ നാടുകടത്തണമെന്ന് പറഞ്ഞത് അവരാണ്, മുസ്ലിംകളെ ഷണ്ഢീകരിക്കണം എന്ന് പറഞ്ഞതും അവരാണ്, മുസ്ലിംകളെ പാകിസ്താനിലേക്ക് നാട് കടത്തണം എന്ന് പറഞ്ഞതും അവരാണ്, മുസ്ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണം എന്ന് പറഞ്ഞതും അവരാണ്, മുസ്ലിം സ്ത്രീകളെ അവരുടെ ഖബറുകളില്‍ നിന്നെടുത്ത് ഭോഗിക്കണം എന്ന് പറഞ്ഞതും അവരാണ്, മുസ്ലിം സ്ത്രീകളെ ബലാത്സംഘം ചെയത് ഗര്‍ഭിണികളാക്കണം എന്ന് പറഞ്ഞതും അവരാണ്. ഈ പറഞ്ഞ പോലെ ഒരു വാക്കെങ്കിലും ഏതെങ്കിലും ഒരു മുസ്ലിം പറഞ്ഞതായി നിങ്ങള്‍ക്ക് അറിവുണ്ടോ?

ഈ ഡിസംബര്‍ 6 നെങ്കിലും നിങ്ങള്‍ മനസിലാക്കണം നിങ്ങളുടെ ശത്രുക്കള്‍ മുസ്ലിംകളല്ല, നിങ്ങള്‍ കഴിഞ്ഞ തവണ 30 ലക്ഷം വോട്ടുകള്‍ നല്‍കി ആദരിച്ച നിങ്ങളുടെ സ്വന്തം സംഘികളാണ്.

 തിരിച്ചറിയണം അത്, ഇനിയെങ്കിലും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter