ആർഎസ്എസും ബിജെപിയും ഹിന്ദുമതത്തിന് കനത്ത പ്രഹരമേൽപ്പിക്കുന്നു- സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി
വർഗീയ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആർഎസ്എസും ബിജെപിയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഹിന്ദു മതത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നതെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി വ്യക്തമാക്കി.

ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് ഹിന്ദു മതത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ ആണെന്നാണ് ഭഗവത് പറയുന്നത്. അങ്ങനെയെങ്കിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും ജനിച്ച ഹിന്ദു കുടുംബത്തിൽ പെട്ടവർ ഹിന്ദുക്കൾ ആവില്ലേ- അദ്ദേഹം ചോദിച്ചു.

ബീഫിന്റെ പേരിൽ ആർഎസ്എസ് കാപട്യം പൂർണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഫ് നിരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന ഇക്കൂട്ടർ തന്നെയാണ് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ബിസിനസ് ഉടമകൾ എന്നത് ഈ കാപട്യത്തിന്റെ നേർചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter