വര്‍ധിച്ചുവരുന്ന ഇസ്‌ലാം വിരുദ്ധ വികാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാശ്ചാത്യര്‍ പരാജയപ്പെടുന്നു: ഉര്‍ദുഗാന്‍

ഇസ്‌ലാം വിരുദ്ധ വികാരം വളര്‍ത്തിയെടുക്കുന്നതിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ബന്ധിതരാവുന്നുവെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍.യൂറോപ്യന്‍ ഇസ്‌ലാം, ഫ്രഞ്ച് ഇസ്‌ലാം, ഓസ്ട്രിയന്‍ ഇസ്‌ലാം തുടങ്ങിയ പദ്ധതികളുമായി മുസ്‌ലിംകളെ സമ്മര്‍ദത്തിലാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മുസ്‌ലിംകളുടെ പവിത്ര മൂല്യങ്ങള്‍ക്കെതിരൊയ ആക്രമണങ്ങള്‍ പാശ്ചാത്യ ഗവണ്‍മെന്റുകള്‍ അവഗണിച്ചുവെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.ചില യൂറോപ്യന്‍രാജ്യങ്ങള്‍ പ്രത്യേകിച്ച് ഫ്രാന്‍സ് ഈ ടുത്ത കാലത്തായി മുസ്‌ലിംകള്‍ക്കെതിരെ ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ വിമര്‍ശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter