മസ്ജിദുകള്‍ക്ക് സുരക്ഷിതത്വം ആവശ്യപ്പെട്ട് നെതര്‍ലന്‍ഡിലെ മുസ്‌ലിംകള്‍

സമീപകാലത്ത് നടന്ന വംശീയ ആക്രമണങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ മസ്ജി് സദുകള്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് നെതര്‍ലന്‍ഡിലെ മുസ്‌ലിംകള്‍.

രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ അക്രമണങ്ങള്‍ ഏറെ ഭീതിപരത്തുന്നുണ്ടെന്നും രാജ്യ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ മാത്രമല്ല രാജ്യത്തുടനീളം സുരക്ഷിതത്വം ആവശ്യമാണെന്നും ഇസ്‌ലാമിക സംഘടനകള്‍ വ്യക്തമാക്കുന്നു.
മസ്ജിദിലേക്ക് പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കാന്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു, കുട്ടികളുമുണ്ട്, കൂടുതല്‍ സുരക്ഷിതത്വം ആവശ്യമാണ്.
റോട്ടര്‍ഡാമിലെ ഗീലാനി ഫൗണ്ടേഷന്‍ മേധാവികൂടിയായ അലി ദെദെ ദാസ് പറയുന്നു.
തുടര്‍ന്നുവരുന്ന അക്രമങ്ങളില്‍ ഡച്ച് സര്‍ക്കാര്‍ ഉടനടി നടപകള്‍ സ്വീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter