ബജറ്റില്‍ഒരു കോടി മുസ്‌ലിംകള്‍ക്ക് സ്‌കോളര്‍ഷിപ്പെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല: ഉവൈസി

കേന്ദ്ര ബജറ്റില്‍ ഒരു കോടി മുസ്‌ലിംകള്‍ക്ക് സ്‌കോളര്‍ഷിപ്പെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.

മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് ബജറ്റില്‍ ഉള്‍പെടുത്താത്തതിന്റെ ഉത്തരവാദിത്വം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കാണെന്നും അദ്ധേഹം തുറന്നടിച്ചു.
ഓരോ വര്‍ഷവും ഒരു കോടി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് നഖ്‌വി വാഗ്ദാനം ചെയ്തിരുന്നു, കേന്ദ്ര ബജറ്റില്‍ എന്ത് കൊണ്ട്  സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടുത്തിയില്ല ഉവൈസി ചോദിച്ചു.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ ആള്‍ക്കൂട്ടാക്രമണ ഭീതിയിലാണ്, ഇനിയും ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കാന്‍ അനുവദിച്ചുകൂടാ.
മെയ് 23 ന് ശേഷം 8 പേരാണ് ആള്‍ക്കൂട്ടാക്രമണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്.കള്ളനെന്നും ഭീകരവാദിയെന്നും മുദ്രകുത്തിയാണ് കൊലപ്പെടുത്തുന്നത്, 24 കാരനായ തബ്രീസ് അന്‍സാരിയെ ഇതേ ലാബല്‍ ചാര്‍ത്തി കൊലപ്പെടുത്തി.ഉവൈസി കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter