ഖശോഗിയുടെ കൊലപാതകം വലിയ പിഴവാണ്: സഊദി

കഴിഞ്ഞ മാസവസാനത്തില്‍ കൊല്ലപ്പെട്ട സഊദി ജേര്‍ണലിസ്റ്റ് ജമാല്‍ കഷോഗിയുടെ കൊലപാതകം കുറ്റകൃത്വവും വലിയപിഴവുമാണെന്നും സഊദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍.

''വിഷയത്തെ രാഷ്ട്രീയവത്കരിച്ചത് ഇസ്‌ലാമിക ലോകത്ത് പിളര്‍പ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇസ്‌ലാമിക ലോകത്തിന്റെ ഐക്യമാണ് സഊദി ഉദ്ധേശിക്കുന്നത്.''
ജുബൈര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി തുര്‍ക്കി അധികൃതരോട് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജുബൈര്‍ കൂട്ടിച്ചേര്‍ത്തു.
ജേര്‍ണലിസ്റ്റിനെ കൊലപ്പെടുത്താന്‍ സഊദി നേതൃത്തത്തില്‍ നിന്നാണ് കല്‍പന വന്നതെന്ന് സഊദി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രസ്താവിച്ചിരുന്നു.
സഊദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കല്‍പനപ്രകാരമാണ് കശോഗിയുടെ കൊലപാതകം നടന്നതെന്ന് പാശ്ചാത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter