സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ സമസ്ത

 

കേരളത്തില്‍ മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നത് മദ്യലഭ്യത വര്‍ധിപ്പിക്കും.
ഇത് പൗരന്മാരുടെ ആരോഗ്യ, ധന നഷ്ടങ്ങള്‍ക്കും കുടുംബ കലഹത്തിനും ധാര്‍മികത്തകര്‍ച്ചയ്ക്കും കാരണമാകും. മദ്യലഭ്യത കുറയ്ക്കാനാണ് നടപടി വേണ്ടത്. ആസക്തിയില്‍ നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കാന്‍ ബോധവല്‍ക്കരണത്തോടൊപ്പം മദ്യനിരോധനവും അനിവാര്യമാണ്. തെറ്റുകളിലേക്ക് മനുഷ്യന്‍ എത്തിപ്പെടുന്നതിന് സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അത് മനസിലാക്കുന്നതിന് ഭരണാധികാരികള്‍ തയാറാകണം. മദ്യത്തിന്റെ വിറ്റുവരവിലൂടെ കിട്ടുന്ന കേവല ലാഭം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കം സമൂഹത്തിന്റെ നാശത്തിലേക്കാണ് വഴിയൊരുക്കുക. സമ്പൂര്‍ണ മദ്യനിരോധനമാണ് ആവശ്യമെന്നും ഇതിനായി ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ച്‌കൊണ്ടുവരികയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter