ഒമാനിലും സ്വദേശിവത്കരണം കടുക്കുന്നു
മസ്‌കത്ത്: സൗദിഅറേബ്യക്ക് പിന്നാലെ മറ്റൊരു ഗൾഫ് രാജ്യമായ ഒമാനിലും കൂടുതല്‍ മേഖലകളില്‍ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. ഒമാൻ മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളികള്‍ ഉള്‍പ്പടെ വിദേശികള്‍ ഏറെ തൊഴിലെടുക്കുന്ന സൈക്കോളജിസ്റ്റ്, ഇന്റെര്‍നല്‍ ഹൗസിംഗ് സൂപ്പര്‍ വൈസര്‍, സോഷ്യോളജി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വ്വീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, സൈക്കോളജിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച്‌ ടെക്‌നിഷ്യന്‍, സോഷ്യല്‍ സര്‍വ്വീസ് ടെക്‌നിഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വ്വീസ് ടെക്‌നിഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്.

2024 ആകുമ്പോഴേക്ക് രണ്ട് മേഖലകളിലും 35 ശതമാനം സ്വദേശി തൊഴിലാളികള്‍ മാത്രമാക്കാനാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്. മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി കഴിഞ്ഞ ദിവസം പുതിയ തീരുമാനം വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter