ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവരിൽ 70 ശതമാനവും സൗദിയിലെ വിദേശികൾ
മക്ക: കൊറോണ വൈറസ് വ്യാപനം മൂലം വളരെ പരിമിതമായ തീര്‍ത്ഥാടകരുമായി നടക്കുന്ന ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് സംബന്ധിച്ച പെരുമാറ്റച്ചട്ടം പുറത്തിറക്കിയതിന് പിന്നാലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ എഴുപത് ശതമാനവും സഊദിക്കകത്തെ വിദേശികള്‍ ആയിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആകെ തീര്‍ഥാടകരില്‍ 30 ശതമാനം മാത്രമായിരിക്കും സഊദി പൗരന്മാര്‍.

വിദേശികളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരുന്നു. കൊറോണ ബാധിച്ച് രോഗം മുക്തരായ ആരോഗ്യ ജീവനക്കാര്‍ക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും ഹജ്ജിനുളള അവസരം ലഭിക്കുക. കൊറോണ പോരാട്ടത്തിനുള്ള അംഗീകാരമായാണ് ഈ അവസരം ലഭ്യമാക്കുന്നത്. വിദേശികള്‍ക്ക് ഇന്നലെ​ മുതല്‍ ആരംഭിച്ച അപേക്ഷ സമര്‍പ്പണം 10​ വരെയാണ്​ (ദുല്‍ഖഅദ്​ 15 മുതല്‍ 19 വരെ) നീണ്ടു നില്‍ക്കുക. പ്രാഥമിക രജിസ്ട്രേഷന് ശേഷം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ പിന്നീട് മന്ത്രാലയം തിരഞ്ഞെടുക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter