ബാബരി കേസ് വീണ്ടും സുപ്രീം കോടതിയില്‍

 

ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ആഗസ്റ്റ് 11 മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും. അലഹബാദ് കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസിലാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.
ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്തത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ബാബരി മസ്ജിദ്-രാമക്ഷേത്ര ഭൂമി തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്നത്.കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭാഗിക്കണമെന്നായിരുന്നു കഴിഞ്ഞ കേസിലെ വിധി. ഇതിനെ ചോദ്യം ചെയ്ത ഹരജികള്‍ പെട്ടെന്ന് തന്നെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖൈഹാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter