യൂറോപ്യന്‍ രാഷ്ട്രങ്ങളിലൊന്നായ സ്ലോവാക്യയില്‍ ഇസ്‌ലാം കുറ്റകരണമാണെന്ന നിയമവുമായി ഭരണകൂടം
- Web desk
- Sep 21, 2018 - 18:55
- Updated: Sep 22, 2018 - 15:46
യൂറോപ്യന്‍ രാഷ്ട്രങ്ങളിലൊന്നായ സ്ലോവാക്യയില്‍ വിശുദ്ധ ഇസ്‌ലാമിനെ കുറ്റവത്കരിക്കാനുളള ശ്രമവുമായി ഭരണകൂടം. ഇസ്‌ലാം എന്നന്നേക്കും കുറ്റകൃത്യമായി കാണാവുന്ന നിയമമാണ് രാഷ്ട്രം ഇതിനോടകം പാസ്സാക്കിയത്.
ഒരു മതത്തില്‍ 20,000 ത്തോളം അനുയായികളോ അവര്‍ ഒപ്പുവെച്ച രേഖകളോ ഉണ്ടെങ്കില്‍ അതിനെ രാഷ്ട്ര മതമായി അംഗീകരിക്കുമെന്ന് സ്ലോവാക്യയിലെ മുന്‍ നിയമമാണ് ഈ ബില്ലിലൂടെ എടുത്തുമാറ്റിയത്.
ഈ നിയമത്തിലൂടെ ഭരണകൂടം ഒരു മതത്തെ നിയമവിരുദ്ധമായി കാണുകയും സര്‍ക്കാറിന്റെ നികുതി സബ്‌സിഡികള്‍ അയോഗ്യമാക്കുകയും ചെയ്യുന്നു. അതേസമയം തന്നെ പൊതുആരാധനാലയങ്ങള്‍ വിലക്കേര്‍പ്പെടുത്തുകയും പുതിയ നിയമത്തില്‍ 25000 മുതല്‍ 50,000ത്തോളം വരെയുള്ള ഒപ്പുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ജനസംഖ്യയില്‍ 0.4 ശതമാനം മുസ്‌ലിംകളാണ് ഈ രാഷ്ട്രത്തില്‍ പ്രതിനിധീകരിക്കുന്നത്, സ്ലോവാക്ക് രാഷ്ട്രീയക്കാര്‍ ഈ ബില്ലിന്റെ പിന്നിലെ ലക്ഷീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മുസ്‌ലിം ജീവിതത്തിന്റെ എല്ലാ കാഴ്ചപ്പാടുകളെയും രാഷ്ട്രത്ത് നിന്ന് എന്നന്നേക്കുമായി റദ്ദാക്കുക എന്നതാണ്.
ഭാവിയില്‍ , ഒരൊറ്റ പള്ളിയും നിര്‍മ്മിക്കാത്ത വിധം കാര്യങ്ങള്‍ ചെയ്യണം എന്നതാണ് ഇസ്‌ലാം വിരുദ്ധതയെ കുറിച്ച് സ്ലോവാക് ദേശീയ പാര്‍ട്ടി ചെയര്‍മാന്‍ ആന്ദ്രജ് റെട്ടിയേഴ്‌സ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം, ഭരണകൂടവും സമൂഹവും യഥാര്‍ത്ഥത്തില്‍ തങ്ങള്‍ മുസ്‌ലിംകളാണെന്ന് അംഗീകരിക്കപ്പെടുകയും ഏക്യപ്പെടുത്തുകയുമാണ് വേണ്ടത്. ഞങ്ങള്‍ മുസ്‌ലിംകളാണ്, ഞങ്ങള്‍ പൗരന്മാരാണ്, ഞങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ക്ക് പുറമെ ഞങ്ങള്‍ക്ക് ചില അവകാശങ്ങളുമുണ്ട് സ്ലോവാക്യയിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് സ്വഫവാന്‍ ഹസ്‌ന പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment