സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് രാജ്യം മുന്നോട്ട് പോവുന്നത്: ഫലസ്ഥീന്‍ പ്രധാനമന്ത്രി

സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും മറ്റു ബാങ്കുകളില്‍ നിന്ന് കടമെടുക്കലുകള്‍ തുടരുമെന്നും ഫലസ്ഥീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ പറഞ്ഞു.

ഫലസ്ഥീനികളുടെ ടാക്‌സില്‍ നിന്ന് ഒരു ഭാഗം ഇസ്രയേല്‍ കയ്യടക്കുന്നതിനാലാണ് ഈ അവസ്ഥ വരുന്നതെന്നും അദ്ധേഹം പറഞ്ഞു. ഫൈസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന പ്രഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ധേഹം വ്യക്തമാക്കിയത്. രാജ്യത്തെ നിലവിലെ അവസ്ഥയെ കുറിച്ചും സാഹചര്യങ്ങളെ  കുറിച്ചും അദ്ധേഹം വിശദീകരിച്ചു.
രക്തസാക്ഷികളുടെയും തടവുകാരുടെയും കുടുംബങ്ങള്‍ക്കുളള ഫണ്ടുകള്‍ തടഞ്ഞുവെക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍.
മക്കയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് അറബ് ലോകത്തെ സാമ്പത്തിക രംഗം ഫലസ്ഥീനികള്‍ക്ക് കൂടി ചെലവഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു, അതിലാണ് പ്രതീക്ഷ. തന്റെ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter