യു.എ. ഇ സഹായം സ്വീകരിക്കില്ലെന്ന് കേന്ദ്രം ; പ്രതിഷേധമുയരുന്നു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കാന്‍ ചട്ടമില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിനുള്ള 700 കോടിയുടെ യു.എ.ഇ സഹായം കേന്ദ്ര സര്‍ക്കാര്‍ തള്ളിയ നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വിദേശകാര്യമന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി അടക്കമുള്ളവരുമായി യു.എ.ഇ ഭരണാധികാരി സംസാരിച്ച ശേഷമാണ് സഹായ ധനം വാഗ്ദാനം ചെയ്തത് എന്നിരിക്കേ സഹായം നിരസിക്കുന്ന ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.

ധനസഹായം വാങ്ങാന്‍ തടസമായ എന്തെങ്കിലും കീഴ് വഴക്കങ്ങളുണ്ടെങ്കില്‍ പൊളിച്ചെറിയണമെന്ന്് ആന്റണി പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ചില രാജ്യത്തിന്റെ സാങ്കേതികമായുള്ള കഴിവുകളും പരിജ്ഞാനങ്ങളും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഒറ്റയടിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കരുത്- ആന്റണി ആവശ്യപ്പെട്ടു. വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദൂരഭിമാനം വെടിയണമെന്ന്് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter