മുസ്ലിം ഇരയെ തേടുന്ന ‘മതേതര’ അന്വേഷണ സംഘങ്ങള്‍
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭീകരാക്രമണങ്ങളുടെ പേരില്‍ നിരപരാധികളായ കുറ്റംചാര്‍ത്തി ജയിലിലാകുന്നവര്‍ക്ക് വിനയാകുന്നത് സ്വന്തം മതത്തിന്റെ അംഗത്വം മാത്രം. യു.എ.പി.എ പോലുള്ള വകുപ്പുകള്‍ ചുമത്തി ജാമ്യവും നിയമപരമായുള്ള ആനുകൂല്ല്യങ്ങളും നിഷേധിക്കുന്നു.
മാലേഗാവ്, മക്ക മസ്ജിദ്, സഝോത എക്സ്പ്രസ് സ്ഫോടനങ്ങളില്‍ ഹൈന്ദവ തീവ്രവാദങ്ങള്‍ തെളിയുമ്പോഴേക്കും നഷ്ടമായ മുസ്ലിം ജീവിതങ്ങള്‍ നിരവധിയാണ്. മാലേഗാവില്‍ കുടുക്കപ്പെട്ടവര്ക്ക് 10 വര്‍ഷമാണ് നഷ്ടമായത്.
കഴിഞ്ഞ ദിവസം ഡല്ഹി അഡീഷനല്‍ സെഷന്‍ കോടതി മുഹമ്മദ് ഹുസൈന്‍ ഫാസ്ലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെ വെറുതെവിട്ടു. 12 വര്‍ഷത്തിന് ശേഷം അവര്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് കണ്ടെത്തിയതോടെയാണ് വെറുതെവിടല്‍. 2005 ഒക്ടോബര്‍ 29 ന് ദീപാവലിക്ക് തൊട്ടുമുമ്പ് നടന്ന സ്ഫോടനത്തില്‍ 60 ല്‍ പരം പേര്‍ മരിക്കുകയും 200 ല്‍ പരമാളുകള്ക്ക് പരുക്കേല്ക്കു കയും ചെയ്തിരുന്നു. കേസന്വേഷിച്ച പോലീസ് നിരപരാധികളായവരെ അറസ്റ്റ് ചെയ്ത് മുഖംരക്ഷിച്ചു. യഥാര്ത്ഥ പ്രതികളെ പതിവുപോലെ പിടികൂടിയതുമില്ല.
മറ്റൊരു ഭീകരവാദ കേസില്‍ കൂടി നിരപരാധികള്‍ പുറത്തുവന്നിട്ടുണ്ട്. അഹമ്മദാബാദിലെ ടിഫിന്‍ ബോംബ് സ്ഫോടനകേസില്‍ അറസ്റ്റിലായ ഹനീഫ് പുറത്തിറങ്ങുമ്പോള്‍ 14 വര്ഷ്മായി. അപ്പോഴേക്കും ഉമ്മയും ഭാര്യയും മരണപ്പെട്ടു. ജീവിതം തകര്ന്നവ അവസ്ഥ. ഉണ്ടായിരുന്ന കച്ചവടവും നഷ്ടപ്പെട്ടു. ഒരു ജീവിതം, ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഉരുകിത്തീര്ന്നു.
ബാബറിയുടെ ധ്വംസനത്തിന് ശേഷം നടന്ന അഞ്ച് സ്ഫോടനങ്ങളുടെ പേരിലും കുറ്റം ചാര്ത്തതപ്പെട്ട നാസറുദ്ധീന്‍ ഷാ ജയില്‍ മോചിതനാകുമ്പോള്‍ 23 വര്ഷംേ ഇരുളില്‍ കത്തിത്തീര്ന്നുറ. യുവത്വത്തിന്റെ പ്രതീക്ഷകളാണ് ചിറകൊടിഞ്ഞത്. എന്റെ ജീവിതം പോയി. നിങ്ങളിപ്പോള്‍ കാണുന്നത് എന്റെ ജഡമാണ്.
നിരപരാധികളെ കുടുക്കി യഥാര്ത്ഥ പ്രതികളെ തുറന്നുവിടുന്ന നിയമപ്രക്രിയ അല്പ മൊന്നുമല്ല ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. കുറ്റാന്വേഷണ സംഘങ്ങള്ക്ക് ഡമ്മി പ്രതികളെ സംഭാവന ചെയ്യാനാണോ മുസ്ലിം നാമങ്ങള്‍ ജീവിക്കുന്നത്. കള്ളത്തെളിവുകളിലും കേസ് കെട്ടിച്ചമക്കുന്നതിലും അതീവ വൈദഗ്ധ്യമാണ് കേസന്വേഷണ ഏജന്‌സിചകള്ക്ക് . നിഷ്ഠൂരമായി മര്ദ്ദിനച്ച് കുറ്റം ഏല്പിങക്കുകയാണവര്‍. കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട മുഹമ്മദ് ഖയ്യൂമിനോട് അന്വേഷണ സംഘം പറഞ്ഞത് രണ്ടാലൊന്ന് ഏറ്റെടുക്കണമെന്നാണ്. ഒന്നുകില്‍ ഗോധ്ര അല്ലെങ്കില്‍ അക്ഷര്ധാംി.
മതപണ്ഡിതരുടെ വേഷം ധരിച്ച് മുസ്ലിം പ്രദേശത്ത് താമസിക്കാനും സ്ഥിരമായി പള്ളിയില്‍ പ്രവേശിച്ച് നാട്ടുകാരുമായി സൗഹൃദമുണ്ടാക്കി ജിഹാദ് കുത്തിയിറക്കാന്‍ ഇന്റലിജന്‌സ് ബ്യൂറോ നിയോഗിച്ചവരാണ് ഇര്ഷാ്ദ് അലിയും മുഹമ്മദ് ഖമറും. പക്ഷെ ഇവര്‍ വിസമ്മതിച്ചപ്പോള്‍ അവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. 11 വര്ഷ്ത്തിന് ശേഷമാണ് കോടതി വെറുതെ വിടുന്നത്.
നിരപരാധികളാണെന്ന് തെളിഞ്ഞ് വിട്ടയക്കുമ്പോള്‍ അവരുടെ ജീവിതങ്ങള്ക്ക്ധ വഴികളടഞ്ഞു. നിരപരാധികള്ക്ക്ു നഷ്ടപരിഹാരം നല്കാിന്‍ ഗവണ്മെ്ന്റ് തയ്യാറാവണം. പീപ്പിള്‌സ്ധ ട്രൈബ്യൂണല്‍ ജൂറിയുടെ വിധിപ്രകാരം നഷ്ടപരിഹാരം നല്കാ ന്‍ രാജ്യത്തിന് ബാധ്യതയുണ്ട്.
Leave A Comment