ഗാസയില്‍നിന്നും ഈ ചിത്രങ്ങള്‍ നമ്മോട് പറയുന്നത്
w-10നവംബര്‍ 20 ലോക ബാലദിനമായി യു.എന്‍ ആചരിച്ചുവരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനും അവര്‍ക്കിടയില്‍ സുരക്ഷാബോധവും ഐക്യബോധവും ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയുമാണ് വര്‍ഷം തോറും ഇത് ആചരിച്ചുവരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ലോകത്തു നടന്ന പല സുപ്രധാന അവകാശ പ്രഖ്യാപനങ്ങളും ഈയൊരു തിയ്യതിയില്‍ തന്നെയാണ് നടന്നിരുന്നത്. ലോകം മൊത്തം ബാലാവകാശങ്ങളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോഴും ഫലസ്തീനിലെ കുട്ടികള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് ആരും ശ്രദ്ധിക്കാതെ പോകുന്നു. ദൈനംദിനമെന്നോണം ലോക ശക്തികളുടെ ഒത്താശയോടെ അവിടെ ബാലാവകാശ ലംഘനം നടക്കുന്നത് ആരും മുഖവിലക്കെടുക്കുന്നുപോലുമില്ല. തങ്ങള്‍ ആരാണെന്നോ തങ്ങളുടെ അവകാശങ്ങള്‍ എന്താണെന്നോ പോലുമറിയാതെ മാര്‍ക്കറ്റുകളിലും തെരുവുകളിലും തകര്‍ന്നടിഞ്ഞ വീടുകള്‍ക്കിടയിലും തങ്ങളുടെ വിലപ്പെട്ട ബാല്യം തള്ളിനീക്കുകയാണവര്‍. അവര്‍ക്കുമുണ്ട് ഒരു പിടി സ്വപ്‌നങ്ങളും ഒരായിരം ആഗ്രഹങ്ങളും. പക്ഷെ, ആരുണ്ട് ആ ദൈന്യത മുറ്റി നില്‍ക്കുന്ന മുഖങ്ങളിലെ സങ്കടങ്ങള്‍ ഒപ്പിയെടുക്കാന്‍... ലോക ബാല ദിനം പോലുമറിയാതെ കഴിഞ്ഞ ദിവസം ഗാസയില്‍ വിവിധ ജോലികളില്‍ മുഴുകിയ കുട്ടികങ്ങളുടെ ചിത്രമാണിത്. ഈ ചിത്രങ്ങള്‍ പറഞ്ഞുതരുന്നുണ്ട് അവരുടെ സങ്കടം വറ്റാത്ത കതന കഥകള്‍: w-2 w-3 w-4 w-5 w-6 w-7 w-8 w-9 w-10 w-12 w-13 w-14 w-15 w-16 w-17 w-18 w-19 w-20 w-21 w-22 w-23 w-24

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter