ഓങ് സാൻ സൂചിക്ക് നൽകിയ ബഹുമതി ല​ണ്ട​ന്‍ കോ​ര്‍​പ​റേ​ഷൻ തിരിച്ച് വാങ്ങുന്നു
ല​ണ്ട​ന്‍: മ്യാന്മറിലെ റോഹിങ്ക്യന്‍ മു​സ്​​ലിം​ക​ളോ​ടുള്ള ക്രൂ​ര​വും വി​വേ​ച​ന​പ​ര​വു​മാ​യ ഭരണകൂട നടപടികൾ അന്താരാഷ്ട്ര കോടതിയിൽ ന്യായീകരിച്ചതിന്റ പേരിൽ ഓ​ങ്​​സാ​ന്‍​ സൂ​ചി​ക്ക്​ നേ​ര​ത്തെ ന​ല്‍​കി​യ ബ​ഹു​മ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ല​ണ്ട​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ (സി.​എ​ല്‍.​സി) തീ​രു​മാ​നി​ച്ചു. മൂ​ന്നു വ​ര്‍​ഷം മുമ്പ് ന​ല്‍​കി​യ 'സ്വാ​ത​ന്ത്ര' ബ​ഹു​മ​തി​യാ​ണ്​ പി​ന്‍​വ​ലി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തി​നാ​യി സൂ​ചി ന​ട​ത്തി​യ അ​ക്ര​മ​ര​ഹി​ത സ​മ​ര​ങ്ങ​ളും സ​മാ​ധാ​ന​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യു​ള്ള അ​വ​രു​ടെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു സി.​എ​ല്‍.​സി നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പര്യമുള്ള അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. നോബേൽ സമ്മാനം അടക്കമുള്ള മുഴുവൻ ബഹുമതികളും സൂചിയിൽ നിന്ന് തിരിച്ചു വാങ്ങണമെന്ന് ലോകത്തുടനീളം ശക്തമായ ആവശ്യമുയർന്നിരുന്നു. എന്നാൽ, സമ്മാനം നൽകിയ വ്യക്തിയിൽന്ന് അത് തിരിച്ചെടുക്കുന്ന സമ്പ്രദായം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോബേൽ കമ്മിറ്റി പുരസ്കാരം തിരിച്ചു വാങ്ങാൻ തയ്യാറാവാതിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter