അല്‍ അഖ്‌സയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ തുര്‍ക്കി പാര്‍ലിമെന്റ്
അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ ഭരണകൂടം തുടര്‍ന്ന കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കുറിച്ച് തുര്‍ക്കി പാര്‍ലിമെന്റ് ചര്‍ച്ച ചെയ്തു.
പാര്‍ലിമെന്റ് സ്പീക്കര്‍ ഇസ്മാഈല്‍ കാഹ്‌റമാന്‍, പാര്‍ലിമെന്റിലെ നിയമവിദഗദര്‍ ജറൂസലമിലെ അല്‍ അഖ്‌സയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്രയേല്‍ അതിക്രമങ്ങളെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു.
വിശ്വാസത്തിനെതിരെയും മനുഷ്യാവകാശത്തിനെതിരെയുള്ള കടന്ന് കയറ്റമായാണ് സ്പീക്കര്‍ ഇസ്മാഈല്‍ ഇസ്രയേലിന്റെ ക്രൂര ചെയ്തികളെ വിലയിരുത്തിയത്.
ലോകത്തിലെ എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളുടെ ഇടയിലേക്കും ഫലസ്ഥീന്‍ പ്രശ്‌നം കൊണ്ടുവരണമെന്നും നമ്മുടെ സഹോദരന്മാര്‍ക്ക് നീതിക്ക് വേണ്ടി പ്രതിരോധം സൃഷ്ടിക്കണമെന്നും പാര്‍ലമെന്ററി യോഗം ആവശ്യപ്പെട്ടു.
പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഒസ്ഗര്‍ ഒസല്‍ സ്പീക്കറുടെ പ്രസ്താവനയെ പൂര്‍ണമായി പിന്തുണച്ചു, തുടര്‍ന്നും ഇസ്രയേല്‍ അതിക്രമണത്തിനെതിരെയും ഫലസ്ഥീന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും അദ്ധേഹം പറഞ്ഞു.
ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും പാര്‍ലിമെന്ററി കക്ഷി നേതാവും കൂടിയായ അഹ്മദ് യില്‍ദ്രിം ഇസ്രയേല്‍ അടിച്ചമര്‍ത്തലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി അല്‍ അഖ്‌സയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചതിനെതിരെ ഇസ്രേയല്‍ പോലീസിനെതിരെ ഫലസ്ഥീനികള്‍ ചെറുത്തു നില്‍ക്കുകയായിരുന്നു. നാനാഭാഗത്തു നിന്നും പ്രതിഷേധ ഉയര്‍ന്നതിന്‍രെ അടിസ്ഥാനത്തില്‍ മെറ്റല്‍ ഡിക്ടറ്റര്‍ നീക്കം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞു.