അല്‍ ജസീറ അടച്ചുപൂട്ടാനുള്ള ഇസ്രയേല്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് അധികൃതര്‍

 

ചാനല്‍ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള ഇസ്രയേല്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് അല്‍ജസീറ അധികൃതര്‍ വ്യക്തമാക്കി. അല്‍ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടാനും അതിലെ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ വാര്‍ത്താകാര്യ മന്ത്രി അയ്യൂബ് കാറ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അല്‍ജസീറയുടെ ഈ പ്രതികരണം. അല്‍ജസീറ മാധ്യമധര്‍മം നിര്‍വഹിക്കുകയല്ല, ഭീകരതക്ക് പ്രോത്സാഹനം നല്‍കുകയാണെന്ന് ഞായറാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ കാറ ആരോപിച്ചു.

ഇതുസംബന്ധിച്ച് നിയമം പാസാക്കാനുള്ള പ്രമേയം അടുത്ത പാര്‍ലമെന്റില്‍ വെക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താല്‍പര്യപ്രകാരമാണ് ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ചാനല്‍ അടച്ചപൂട്ടാനൊരുങ്ങുന്നത്.

ഭീകരവാദത്തെ പിന്തുണക്കുന്നു എന്നു പറഞ്ഞാണ് ചാനലിനെ ബഹിഷ്‌കരിക്കുന്നത്. ചാനല്‍ രാജ്യത്ത് ഉടന്‍ അടച്ചുപൂട്ടുമെന്നും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്‍കിയ പ്രസ് കാര്‍ഡുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഈജിപ്ത്,സഊദി അറേബ്യ,യു.എ.ഇ,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും അല്‍ജസീറയെ വിലക്കിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter