ജുഡീഷ്യറിയിൽ വിശ്വാസമെന്ന് സഫൂറ സർഗാറിന്റെ കുടുംബം
ന്യൂഡല്‍ഹി: പൗരത്വ സമരത്തിൽ നായകത്വം വഹിച്ചതിന് പക തീർക്കാൻ ഡൽഹി വംശഹത്യയുടെ പേരിൽ പോലീസ് കേസെടുത്ത് തീഹാർ ജയിലിൽ അടച്ച ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റർ സഫൂറ സര്‍ഗാറിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി അപവാദപ്രചാരണങ്ങൾ നടക്കുന്നതിനിടെ രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമർപ്പിക്കുന്നുവെന്നറിയിച്ച് കുടുംബം രംഗത്തെത്തി.

ജാമിഅയിലെ എം.ഫില്‍ വിദ്യാര്‍ഥിയും മൂന്നുമാസം ഗര്‍ഭിണിയുമായ സഫൂറയെ ഡല്‍ഹി വംശഹത്യയില്‍ പങ്കുണ്ടെന്നാരോപിച്ചാണ്​ ഇക്കഴിഞ്ഞ ഏപ്രില്‍ 10ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.​ അറസ്റ്റിന് പിന്നാലെ ജാമ്യം നിഷേധിക്കുകയും ഏപ്രില്‍ 21ന്​ യു.എ.പി.എ ചുമത്തുകയും തിഹാര്‍ ജയിലില്‍ അടക്കുകയുമായിരുന്നു. തിങ്കളാഴ്​ചയാണ്​ സഫൂറ സര്‍ഗാര്‍ എന്ന ഹാഷ്​ടാഗില്‍ ട്വിറ്ററില്‍ അവര്‍ക്കെതിരെ പ്രചാരണം നടക്കുന്നത്​. ഡൽഹി കലാപത്തിന് വർഗീയ പ്രചരണം നടത്തിയ കപിൽ മിശ്രയാണ് ഗർഭവുമായി ബന്ധപ്പെട്ട് അവരെ പരിഹസിച്ച് തുടങ്ങിയത്.

പിന്നാലെ സഫൂറയുടെ വിവാഹജീവിതത്തെയും ഗര്‍ഭത്തെയും അപഹസിച്ച്‌​ നിരവധി പേര്‍ ട്വീറ്റ്​ ചെയ്​യുകയായിരുന്നു. ഇത്തരം കമന്റുകൾ നടത്തിയവരുടെ എണ്ണം ഭയപ്പെടുത്തുന്നുവെന്നും ഇത്​ സ്വഭാവഹത്യയാണെന്നും​ അവരുടെ സഹോദരി സമീയ സര്‍ഗാര്‍ മാധ്യമങ്ങളോട്​ പറഞ്ഞു. ഇത്തരം ട്രോളുകള്‍ക്ക്​ മറുപടി നല്‍കി അതിനെ മഹത്വവത്​കരിക്കാനില്ലെന്നും അവര്‍ക്കു ചെയ്യാന്‍ കഴിയുന്നത്​ ചെയ്യട്ടെയെന്നുമാണ് സഫൂറയുടെ ഭര്‍ത്താവ്​ പ്രതികരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter