വിശുദ്ധ റമദാനില്‍   മദ്രസകള്‍  അടച്ച്പൂട്ടുന്നതിനെതിരെ മ്യാന്മറില്‍ പ്രതിഷേധം

 

മ്യാന്മറിലെ യാങ്കൂണ്‍ സിറ്റിയില്‍ വിശുദ്ധ റമദാനില്‍ മതപഠനത്തിനും ആരാധനാ കര്‍മ്മങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന രണ്ട് മുസ്‌ലിം മതകീയ സ്ഥാപനങ്ങള്‍ അടച്ച്പൂട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധം.
മുസ്‌ലിം പ്രാദേശിക നേതാക്കളാണ് മതകീയ സ്ഥാപനങ്ങള്‍ അടച്ചിടുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തു വരുന്നത്. മതപഠനത്തിനും ആരാധനാ കര്‍മ്മങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന മതകീയ സ്ഥാപനങ്ങള്‍ റമദാനില്‍ അടച്ചു പൂട്ടുന്നത് നീതി നിഷേധമാണെന്നും നേതാക്കള്‍  അഭിപ്രായപ്പെട്ടു. പ്രതിഷേധത്തില്‍ നൂറുകണക്കിന് മുസ്‌ലിംകള്‍ പങ്കെടുത്തു.
പ്രതിഷേധത്തെ തുടര്‍ന്ന് മനുഷ്യാവകാശ  ഡെപ്യൂട്ടി ഡയറക്ടര്‍(ഹ്യൂമന്‍ റൈറ്റ് വാച്ച്) ഫില്‍റോബര്‍ട്ട് സണ്‍ വിഷയത്തില്‍ ഉടനടി പരിഹാരമുണ്ടാവുമെന്ന് അറിയിച്ചു. മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കാലങ്ങളായി വിവേചനം നേരിട്ടുകൊണ്ടിരുക്കയും മതകീയ ആരാധനകള്‍ക്ക് മ്യാന്മറില്‍ ഭരണകൂടം നേരത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter