ശൈഖ് മിശ്‌അല്‍ അല്‍ അഹ്ദമദ് അല്‍ ജാബിര്‍ അല്‍ സബാഹ് പുതിയ കുവൈത്ത് കിരീടാവകാശി
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരിയായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വിയോഗത്തിന് പിന്നാലെ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പുതിയ അമീറായി അധികാലമേറ്റതോടെ കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിശ്‌അല്‍ അല്‍ അഹ്ദമദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ചു. ശൈഖ് മിശ്‌അല്‍ അല്‍ സബാഹിനെ പുതിയ കിരീടാവകാശിയായി നിശ്ചയിച്ച വിവരം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് സ്ഥാനം വഹിച്ചിരുന്ന ശൈഖ് മിശ്‌അല്‍ 1967-1980 കാലഘട്ടത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter