ഫലസ്തീൻ വിഷയം: സുസ്ഥിര പരിഹാരമാണ് വേണ്ടതെന്ന് സൗദി
റിയാദ്: ഫലസ്തീൻ വിഷയത്തിൽ സുതാര്യവും സുസ്ഥിരവുമായ പരിഹാരം വേണമെന്ന് സൗദി അറേബ്യ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസാണ് ഫലസ്തീൻ വിഷയത്തിൽ അന്തിമ പരിഹാരമാണ് ആവശ്യമെന്ന് വ്യക്തമാക്കിയത്. 2002 ൽ സൗദി അറേബ്യ മുൻകൈയ്യെടുത്ത് മുന്നോട്ടുവച്ച അറബ് സമാധാന ദൗത്യം ഇതിനുള്ള പരിഹാരം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പ് യുഎഇയുമായി ഇസ്രായേൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ കൂടുതൽ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുമായി വിഷയത്തിൽ അമേരിക്ക സംസാരിച്ചത്. ജോർദാൻ ഈജിപ്ത് എന്നീ രാജ്യങ്ങൾക്ക് ശേഷം മൂന്നാമതായാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇസ്രായേലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിന് പകരമായി ഫലസ്തീൻ പൂർണ സ്വാതന്ത്ര്യവും 1967ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ നൽകുകയുമാണ് 2002 ൽ സമാധാന ചർച്ചയിൽ അറബ് രാജ്യങ്ങൾ മുന്നോട്ടുവെച്ച നിലപാട്.

നിലവിൽ ഇസ്രായേലുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം ആരംഭിച്ചിട്ടില്ല. എന്നാൽ ഇസ്രയേലിൽ നിന്നുള്ള വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കാൻ സൗദി സമ്മതിച്ചിരുന്നു. ഫലസ്തീന് പൂർണ രാഷ്ട്ര പദവി നൽകിയാൽ മാത്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നാണ് സൗദിയുടെ നിലപാട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter